മുസ്‌ലിംകൾ ഈ നാട്ടിൽ ജീവിക്കേണ്ട, മുസ്‌ലിം കുഞ്ഞിന് ജന്മം നൽകരുത്; പോലീസിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. കേരള പോലിസില്‍ നിന്നു യുവാവ് നേരിട്ടത് കൊടുംക്രൂരത...
പാലക്കാട്: കൽപാത്തി സ്വദേശികളായ സഹോദരങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചു. എസ്. ഡി. പി. ഐ പ്രവർത്തകരായ ബിലാൽ അനുജൻ അബ്ദുൽറഹമാൻ എന്നിവരെയാണ് പൊലീസ് അതിക്രൂരമായി മർദിച്ചത്. ഇവരെ, ആർ. എസ്. എസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ സംശയമുണ്ടെന്ന് പറഞ്ഞു ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ചു കയറി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരോട് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത പോലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ച് ജനനേന്ദ്രിയത്തിലേക്ക് ചവിട്ടുകയും, ലിംഗത്തിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്‌തെന്ന് യുവാക്കൾ പറഞ്ഞു.
ലിംഗത്തിലേക്ക് ഷോക്ക് അടിപ്പിച്ച് കൊല്ലുമെന്നും, പ്രത്യുത്പാദന ശേഷി ഇല്ലാതാകുമെന്നും താനൊന്നും ഇനിയൊരു മുസ്ലിമിനും ജന്മം നൽകരുതെന്നും തുടങ്ങിയ വർഗീയ പരാമർശങ്ങൾ എസ്. ഐ ഉൾപ്പെടെ നടത്തിയെന്ന് യുവാക്കൾ ആരോപിച്ചു. യുവാക്കൾ ഡി. ജി. പി ക്ക് പരാതി നൽകി.

No comments