Breaking News

കാസറഗോഡ് വീണ്ടുമൊരു കോവിഡ് മരണം, തളങ്കര പടിഞ്ഞാർ സ്വദേശി ഫോർട്ട് റോഡിലെ പി.എ അബൂബക്കറാണ് ണ് മരിച്ചത്.

കാസർഗോഡ് ; ജില്ലയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു : തളങ്കര പടിഞ്ഞാർ സ്വദേശിയും ഫോർട്ട് റോഡിലെ ഫണറ്റിൽ താമസക്കാരനുമായ പി.എ. അബൂബക്കർ ( 56 ) കോവിഡ് ബാധിച്ച് മരിച്ചു . ഫോർട്ട് റോഡിൽ ധാന്യങ്ങൾ പൊടിക്കുന്ന മിൽ നടത്തിവരികയായിരുന്നു . വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു . ഇന്നലെ ഉച്ചയോടെയാണ് മരിച്ചത് . മൃതദേഹം ഇന്ന് പുലർച്ചെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് പരിസരത്ത് യൂത്ത് ലീഗ് – വൈറ്റ് ഗാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി . പരേതരായ ഉക്കാസ് അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ് . ഭാര്യ : പി . സെഫുന്നിസ . മക്കൾ : ഫാത്തിമ ജുമാന , അബ്ദുൽ ജാബിർ , ആയിഷ ജാഫിദ . മരുമക്കൾ : സാജിദ് , സിദ്ധിഖ് . സഹോദരങ്ങൾ : അബ്ദുൽ റസാഖ് , ശംസുദ്ദീൻ , ഖദീജ , മുഹമ്മദ് കുഞ്ഞി , ഉസ്മാൻ .

No comments