ജ്വല്ലറി തട്ടിപ്പ്:എം സി ഖമറുദ്ദീൻ എം എൽ എക്കെതിരെ അന്വേഷണം ശക്തമാവുന്നു, വീട്ടിൽ പോലീസ് റെയ്ഡ് ; രേഖകൾ പിടിച്ചെടുത്തു
കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് ആരോപിച്ച് വഞ്ചനാ കേസ് നില നിൽക്കുന്ന മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്. ജ്വാല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. റെയ്‌ഡ് നടക്കുന്ന സമയത്ത് എം.എല്‍.എ വീട്ടില്‍ ഉണ്ടായിരുന്നില്ല, പിടിച്ചെടുത്ത രേഖകള്‍ പൊലീസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
ചന്തേര പൊലീസ് സ്‌റ്റേഷനില്‍ 81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകളാണ് എം.എല്‍.എയ്ക്ക് എതിരെ നിലവിലുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടന്നത്.

No comments