ജോസ് കെ മാണിക്ക് വേണ്ടി പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ; എൻസിപിയിൽ പ്രതിസന്ധി
പാലാ സീറ്റിനെച്ചൊല്ലി എൻസിപിയിൽ പ്രതിസന്ധി. സീറ്റ് വിട്ടുനൽകാനാവില്ലെന്ന് മാണി സി കാപ്പൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് വഴിതെളിഞ്ഞതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിച്ചത്.
ജോസ് കെ മാണി വിഭാഗത്തിന് എൽഡിഎഫിലേക്കെത്താൻ അവസരം ഒരുങ്ങിയതോടെയാണ് സീറ്റുകൾ സംബന്ധിച്ച തർക്കം ഉടലെടുത്തത്. ജോസ് കെ മാണിയെ എൽഡിഎഫിലെത്തിക്കാൻ പാല സീറ്റ് എൻസിപി വിട്ടുനൽകേണ്ടി വരും. പൊരുതി നേടിയ സിറ്റിംഗ് സീറ്റ് വിട്ടുനൽകാനാവില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്. ജോസ് കെ മാണി രാജിവയ്ക്കുന്ന ഒഴിവിൽ കാപ്പനെ രാജ്യസഭയിലെത്തിക്കാമെന്നാണ് എൽഡിഎഫ് വാഗ്ദാനം. പൂഞ്ഞാർ സീറ്റ് എൻസിപിക്ക് നൽകാനും ആലോചനയുണ്ട്. പൂഞ്ഞാർ സീറ്റ് വാഗ്ദാനത്തിൽ വഴങ്ങേണ്ടതില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്.
കാപ്പൻ ഇടഞ്ഞു നിൽക്കുന്നത് എൽഡിഎഫിന് തലവേദനയാകും. ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് തോമസ് കെ തോമസിന് നൽകാൻ ധാരണയായിട്ടുണ്ട്. ഭാവിയിൽ ഈ സീറ്റിൽ ജോസ് വിഭാഗം അവകാശ വാദമുന്നയിച്ചാൽ എതിർക്കാനാണ് എൻസിപിയിലെ ധാരണ. രാജ്യസഭാംഗത്വവും സംസ്ഥാന അധ്യക്ഷ പദവി സംബന്ധിച്ച ഉപാധിയും മാണി സി കാപ്പൻ ഒരേ സമയം ഉയർത്തിയാൽ എൻസിപിയിൽ ആഭ്യന്തര പ്രതിസന്ധി കടുക്കും. വിഷയം ചർച്ച ചെയ്യാൻ എൻസിപി നേതൃയോഗം 17-ന് കൊച്ചിയിൽ ചേരും. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ഈ മാസം 14-ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. തോമസ് കെ തോമസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതിന് ശേഷം മതിയെന്നാണ് ധാരണ.

No comments