Breaking News

തെരുവ് നായ ശല്യം കാസർകോട് നഗരസഭ അസിസ്റ്റൻറ് സെക്രട്ടറിക്ക് ഐഎൻഎൽ തുരുത്തി ശാഖാ നിവേദനം നൽകി

 

കാസർകോട് : നഗരസഭാ പരിധിയിൽ തെരുവ് നായ ശല്ല്യം അടുത്തകാലത്തായി കൂടിവരികയാണ്. കാസറഗോഡ് നഗരസഭയിലെ 14 ആം വാർഡിൽ ഉൾപ്പെടുന്ന  തുരുത്തി,കൊല്ലമ്പാടി,ബെദിര  ചാല,സുൽത്താൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ദിനം പ്രതി തെരുവ് നായ ശല്ല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.സ്കൂൾ അവധിയായതിനാൽ കുട്ടികളുടെ കാര്യത്തിലും ആശങ്ക ഏറിയിട്ടുണ്ട്ആയത് കൊണ്ട് തെരുവ് നായ ശല്യത്തിന് എത്രയും പെട്ടന്ന് തന്നെ നഗരസഭയുടെ ഭാഗത്തുനിന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ തുരുത്തി ശാഖാ കമ്മറ്റി കാസറഗോഡ് നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറിക്ക് നിവേദനം നൽകി.ഹനീഫ് തുരുത്തി നിവേദനം കൈമാറി.

അഷ്‌റഫ് തുരുത്തി,സലാം സ്റ്റാർനെറ്റ് നാംഷിദ് ടി എം എന്നിവർ സന്നിഹിതരായിരുന്നു.പ്രസ്തുത വിഷയത്തിൽ അടിയന്തിരമായി പരിഹാരം കാണുമെന്ന് നഗരസഭാ അധികൃതർ ഐ.എൻ.എൽ തുരുത്തി ശാഖാ കമ്മറ്റിക്ക് ഉറപ്പുനൽകി.

No comments