Breaking News

അനീസ മൻസൂർ മല്ലത്തിനെ വാർഡ് വികസന സമിതി അനുമോദിച്ചു

 അമ്മങ്കോട്: നിസ്വാർത്ഥവും, നിരന്തരവുമായ സേവനത്തിലൂടെ മാതൃക പ്രവർത്തനം നടത്തിയ
മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തിനെ വാർഡ് വികസന സമിതി യോഗം അനുമോദിച്ചു.

വികസനസമിതി ഭാരവാഹികൾ ചേർന്ന് ഉപഹാരം കൈമാറി.
ചെയർമാൻ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.കൺവീനർ വേണുകുമാർ സ്വാഗതം പറഞ്ഞു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞമ്പു നമ്പ്യാർ, വൈസ് പ്രസിഡണ്ട്  എം.സി.പ്രഭാകരൻ, സാംസ്കാരിക പ്രവർത്തകൻ മണികണ്ഠൻ ഓമ്പയിൽ,
വികസന സമിതി ഭാരവാഹികളായ ബി.സി. കുമാരൻ,മാധവൻനമ്പ്യാർ, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു,പൊന്നപ്പൻ, അബ്ബാസ് കൊൾച്ചപ്പ്, കാർഷിക ബാങ്ക് ഡയറക്ടർ ഗോപാലൻ നായർ,സാമൂഹ്യ പ്രവർത്തകരായ ഭാസ്കരൻനായർ, ഉപേന്ദ്രൻ അമ്മങ്കോട്,
നാരായണൻ മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, ഹമീദ് മല്ലം, കിരൺ ഡിസൂസ, ഗീത, സുമതി, രാജൻ
സംബന്ധിച്ചു. ഗ്രാമസഭാ കോഓഡിനേറ്ററായി സേവനമനുഷ്ടിക്കുന്ന
വേണുകുമാർ മാസ്റ്ററെ
ഷെരീഫ് കൊടവഞ്ചി
ഷാളണിയിച്ചു.

No comments