Breaking News

പൊവ്വലിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം മുളിയാർ പയർപ്പള്ളം സ്വദേശി വിജയൻ മരണപ്പെട്ടു

 പൊവ്വലിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

മുളിയാർ പയർപ്പള്ളം സ്വദേശി വിജയൻ മരണപ്പെട്ടു



പൊവ്വൽ: പൊവ്വൽ ടൗണിൽ ഇന്ന് (17-1-22) വൈകുന്നേരം അമിത വേഗതയിൽ വന്ന തൊട്ടി വണ്ടി കാറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വലിയ അപകടമാണ് പൊവ്വലിൽ നടന്നത്. തൽസമയം തന്നെ നാട്ടുകാരുടെ ഇടപെടലിൽ ഇ.കെ നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഓട്ടോ യാത്രക്കാരനായിരുന്ന മുളിയാർ പയർ പള്ളം സ്വദേശി വിജയനെ മംഗലാപുരത്ത് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവർ അഭിജിത്തിന് താടിയെല്ലിന് പരിക്ക് പറ്റി കെയർ വെൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ യാത്രക്കാരനും പരിക്കുണ്ട്. അപകടത്തിൽ കാർ ഭാഗികമായും, ഓട്ടോറിക്ഷ പൂർണമായും തകർന്നു. Updating.....

No comments