സിനിമ മോഹവുമായി എറണാകുളത്തേക്ക്.. 25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ പ്രൊഡക്ഷൻ മാനേജരായി കാസർഗോഡ് സ്വദേശി അസ്‌ലം പുല്ലേപടി ടി എം അബ്ദുൽ ഖാദർ എഴുതുന്നു✍🏼
സിനിമ മോഹവുമായി എറണാകുളത്തേക്ക്..
25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ പ്രൊഡക്ഷൻ മാനേജരായി കാസർഗോഡ് സ്വദേശി അസ്‌ലം പുല്ലേപടി
ടി എം അബ്ദുൽ ഖാദർ എഴുതുന്നു✍🏼
ഞാൻ കണ്ണൂർ എഡിഷൻ മലയാള മനോരമ പത്രത്തിൽ ഒരു വാർത്ത കണ്ടിട്ടാണ് അസ്‌ലം പുല്ലേപ്പടി എന്ന കാസർകോട് നായന്മാർമൂലയിലെ ചാലക്കുന്ന് പ്രദേശത്ത് താമസിക്കുന്ന ആളെക്കുറിച്ച് അറിയുന്നത് ഉപ്പ കെ വി സി മുഹമ്മദ് ഉമ്മ ജമീല. അബ്ദുൽസലാം എന്നാണ് ശരിക്കും പേര് അസ്ലം പുല്ലേപ്പടി എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ഇപ്പോൾ എറണാകുളം കുടുംബവുമായി താമസിക്കുന്ന അസ്ലം പുല്ലേപ്പടിക്ക് നാല് പെങ്ങമ്മാരാനുള്ളത് അതിൽ രണ്ട് പെങ്ങന്മാരെ കാസർകോഡ് സ്വന്തം സ്വദേശമായ നായന്മാർമൂലയിലെ ചാലക്കുന്നിൽ കല്യാണം കഴിപ്പിച്ച് സ്വന്തം നാട്ടിൽ തന്നെ താമസിക്കുന്നു.
മറ്റു രണ്ടു പെങ്ങമ്മാരിൽ ഒരാൾ ചാവക്കാട് മറ്റൊരാൾ ആലുവ പ്രദേശത്തും കല്യാണം നടത്തി കൊടുത്തു അവിടെ താമസിക്കുന്നു മാതാപിതാക്കൾ രണ്ട് പേർക്കും ക്യാൻസർ രോഗം വന്നു മരണപ്പെട്ടു മാതാപിതാക്കൾ ആദ്യകാലത്ത് എറണാകുളത്ത് കൂടെയുണ്ടായിരുന്നു കാസറഗോഡ് ബെദിര പി ടി എം എ യു പി എസിലും നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹൈസ്കൂളിലും പഠിച്ചിരുന്ന കാലത്ത് തന്നെ വളരെയധികം സിനിമ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ് അസ്‌ലം പുല്ലേപടി എന്നറിയാൻ കഴിഞ്ഞു.
കലാകായിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വളരെയധികം കഴിവുള്ള വ്യക്തിയാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സാഹചര്യങ്ങളിലൂടെയുള്ള വ്യക്തിയായതിനാൽ മുന്നോട്ടുള്ള ഉയർച്ച വളരെ കുറവായിരുന്നു. വലിയ പ്രാരാബ്ധങ്ങളിലൂടെയായിരുന്നു ജീവിതം. കാസർകോട് വളരെ പിന്നോക്ക അവസ്ഥ നേരിടുന്ന സ്ഥലമായതിനാൽ സിനിമയിൽ എത്തിപ്പെടുക എന്നത് വളരെ യാദൃശ്ചികമായ ഒരു കാര്യമാണെന്നത് അസ്ലമിനെ സംബന്ധിച്ച് വിഷമം നിറഞ്ഞതായിരുന്നു. വാപ്പ ഉമ്മ ഈ നാല് പെങ്ങമ്മാരും ഒക്കെ ഉള്ള ഒരു ചെറിയ കുടുംബത്തിന്റെ അത്താണി കൂടിയായിരുന്നു ഈ പറഞ്ഞ അസ്ലം പുല്ലേപ്പടി.
1995-96 കാലഘട്ടത്തിലാണ് എറണാകുളത്തേക്ക് എത്തിയത് ആഗ്രഹം സിനിമയാണെങ്കിൽ പോലും എല്ലാ ജോലികളിലും മുൻപന്തിയിൽ ആയിരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ക്യാരംസ്, ചേസ്സ്, നാടകം, ഡാൻസ്, ഓട്ടം, ലോങ്ങ് ജമ്പ് തുടങ്ങിയ എല്ലാത്തരം കലാ കായിക മത്സരങ്ങൾ അസ്ലമിന്റെ കരിയറിലെ നേട്ടങ്ങളായിരുന്നു. മിമിക്രി രംഗത്ത് കഴിവ് തെളിയിക്കാൻ വലിയ അവസരങ്ങൾ കിട്ടിയില്ല. മിമിക്രിയിൽ വളരെയധികം കഴിവുള്ളതായി മനസ്സിലാക്കാൻ സാധിച്ചു. പഴയ കാലത്ത് കലാഭവനിലുണ്ടായിരുന്നു.
ക്ലബ്ബ് അടിസ്ഥാനത്തിലും സ്കൂൾ അടിസ്ഥാനത്തിലും ഒക്കെ ഫുട്ബോൾ ക്രിക്കറ്റ് കളികളിൽ പ്രതിനിധ്യം ഉണ്ടായിരുന്നു.
വളരെയധികം കഷ്ടതകളിലൂടെ ജീവിച്ചു വന്ന സാഹചര്യത്തിലൂടെയാണ് വളർന്നത്. വാപ്പയും ഉമ്മയും കൂലിപ്പണിക്കാർ ആയിരുന്നു. വാപ്പയുടെയും ഉമ്മയുടെയും കുടുംബക്കാര് പോലും തിരിഞ്ഞു നോക്കാത്ത ഒരു സാഹചര്യത്തിലൂടെ വളർന്ന അസ്ലം പുല്ലേപ്പടിയും കുടുംബവും വളരെയധികം വിഷമതകൾ അനുഭവിച്ചാണ് ഇന്നലെകളിൽ ജീവിച്ചത്. പത്തുവർഷത്തോളം കർട്ടൻ കടകളിലും ജോലി ചെയ്തിരുന്നു സ്വന്തം കർട്ടൻ കട നടത്തിയിരുന്നു.
വാപ്പ കണ്ണൂർ ജില്ലയിലെ തലശ്ശേരി ചൊക്ലി ഒളവിലം എന്ന സ്ഥലത്താണ് ജനിച്ചു വളർന്നത്. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകനായിരുന്നു വാപ്പ. ഒളവിലം ഒറ്റപ്പുരക്കൽ എന്ന തറവാട്ടിൽ ജനിച്ച വാപ്പ കാസറഗോഡ് വന്നു കല്യാണം കഴിക്കുകയിരുന്നു. അസ്ലമിന്റെ ഉപ്പൂപ്പ ഒ പി സി അബ്ദുല്ലയാണ്.
ഏതോ ഒരു സാഹചര്യത്തിൽ മാനസികമായ പ്രശ്നം വാപ്പയ്ക്ക് വന്നപ്പോൾ വീട്ടുകാരും കുടുംബക്കാരും പിന്തള്ളിയതോടെ വിഷമതകൾ നിറഞ്ഞ ജീവിതം ആയി മാറുകയായിരുന്നു. വാപ്പയ്ക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ആയിരുന്നു.
ചെറുപ്പകാലത്ത് നാട്ടിലും സമൂഹത്തിലും വളരെ താഴ്ത്തി കാണുമായിരുന്നു എന്നത് വളരെ വിഷമം നിറഞ്ഞ കാര്യമായി ഇന്നും മനസ്സിൽ കിടന്നു നീറുന്നെന്നു അസ്‌ലം കൂട്ടിച്ചേർത്തു. നാട്ടുകാരും സമൂഹവും ഒക്കെ ഞങ്ങളെ കണ്ടിരുന്നത് ഏതോ കാട്ടിൽ ജനിച്ചവരെ പോലെയാണ്. ജനിക്കുമ്പോൾ എങ്ങനെ എവിടെ ജനിച്ചു വീഴുന്നു എന്നും നമുക്ക് അറിയില്ലല്ലോ. നമ്മൾ എവിടെയോ ജനിച്ചു വീഴുന്നു.
വളർത്തി വലുതാക്കിയ വാപ്പയുടെയും ഉമ്മയുടെയും മകനായി ജനിച്ചത് തന്നെയാണ് എന്റെ ഏറ്റവും വലിയ വിജയവും, ഏറ്റവും വലിയ സന്തോഷവും ആണെന്ന് അസ്‌ലം പറഞ്ഞു. അവർ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്നുണ്ടാവും, എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ പ്രവർത്തികമാവുന്നത് കണ്ടിട്ട്.
അവരുള്ള ആ സ്വർഗ്ഗത്തിലേക്ക് എനിക്കും ഒരു ദിവസം എത്തിപ്പെടണമെന്ന് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്. മാതാപിതാക്കൾക്ക് വേണ്ടിയും എന്നും പ്രാർത്ഥിക്കാറുണ്ട്. 1996 കാലഘട്ടത്തിൽ എറണാകുളത്ത് എത്തിയെങ്കിലും പല സിനിമാ സെറ്റുകളിലും ചാൻസിന് വേണ്ടി നടന്നെങ്കിലും ഒന്നും നേടാൻ പറ്റിയില്ല. എന്നാലും വീടിന്റെ പ്രാരാബ്ധങ്ങളും മറ്റും ഓർത്തു ജോലിചെയ്ത് അവർക്കു വേണ്ടുന്നതൊക്കെ കൊടുക്കുമായിരുന്നു. സിനിമയിലുള്ളവർ മുതലെടുപ്പ് നടത്തിയോ എന്ന ചോദ്യത്തിന് "അങ്ങനെ പറയാൻ പറ്റില്ല, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിച്ചാണല്ലോ ജീവിതം കെട്ടിപ്പടുക്കുന്നത്, വിജയത്തിലെത്തുന്നത്" എന്നാണ് പറഞ്ഞത്. പല വേണ്ടാത്ത സാഹചര്യങ്ങളിലും പെട്ടുപോയിട്ടുണ്ട്. അതിൽ നിന്നൊക്കെ രക്ഷപ്പെട്ടു ഇവിടം വരെ എത്തിനിൽക്കുന്നു.
പല പ്രശ്നങ്ങളിലും പെട്ടുപോയപ്പോൾ ദൈവത്തിന്റെ കരങ്ങൾ എന്നെ രക്ഷപ്പെടുത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു.
ദൈവാനുഗ്രഹം കൊണ്ട് ഇവിടം വരെ ജീവിച്ചു എത്തപ്പെട്ടു.
ഉയരാനുള്ള ആഗ്രഹം കൊണ്ട് ആര് എന്ത് പറഞ്ഞാലും വിശ്വസിച്ചു കൂടെ നിൽക്കും, ആൾമാർത്ഥമായി, സത്യസന്ധമായി കൂടെ നിന്നിട്ടും പറ്റിക്കപ്പെട്ട ഒരാളാണ് ഞാൻ, അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ പറ്റിക്കപ്പെടുന്നത് അതിന്റ കാരണം നമ്മളാണ്.
അതിപ്പം രാഷ്ട്രീയമായാലും അല്ലെങ്കിൽ സിനിമയായാലും മറ്റേതെങ്കിലും ജോലി കച്ചവടം അങ്ങനെ ആയിരുന്നാലും പലരീതിയിലും പറ്റിക്കപ്പെട്ടിട്ടുണ്ട്.
കുറേയധികം വീഴ്ചകളിലൂടെ ഇന്നും സിനിമ എന്ന മോഹവുമായി നടന്നു കയറുന്നു. 25 വർഷം മുമ്പ് - 1998ല്‍ ഇറങ്ങിയ മീനത്തിൽ താലികെട്ട് എന്ന സിനിമയിലാണ് എന്റെ മുഖം ആദ്യമായി പതിഞ്ഞത്. സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു. വാപ്പ ഒരു ദിവസം പറയുകയുണ്ടായി നീ പോയി മമ്മൂട്ടിയെ കണ്ടാൽ നീ രക്ഷപ്പെടും. വാപ്പ അങ്ങനെ പറയാൻ കാരണമുണ്ട്. അതിനു മുന്നേ ഞാനൊരു മമ്മൂക്ക ഫാൻ ആയിരുന്നു 1986 ൽ ഇറങ്ങിയ കരിയിലക്കാറ്റു പോലെ എന്ന സിനിമയിലാണ് മമ്മൂക്കയെ ഞാൻ ആദ്യമായിട്ട് സിനിമയിൽ കാണുന്നത്. ആദ്യമായി കണ്ട സിനിമയും അതുതന്നെയായിരുന്നു.
അന്നുമുതലാണ് ഞാൻ മമ്മൂക്ക ഫാനായി മാറിയത്. 1997 ൽ മമ്മൂക്കയെ കാണുന്നതിനു വേണ്ടി ഞാൻ മദ്രാസിലെ മമ്മൂക്കയുടെ അടയാറിലുള്ള വീട്ടിൽ പോയിരുന്നു. പക്ഷേ അന്ന് കാണാൻ പറ്റിയില്ല. അവിടെ വീടിന്റെ പുറത്ത് ജോലി ചെയ്യുന്ന കുറെ ജോലിക്കാരുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട് ഇത്തയുമായി ലാൻഡ് ഫോണിൽ സംസാരിക്കാൻ പറ്റി, പക്ഷേ നേരിട്ട് ബന്ധപ്പെടാൻ പറ്റിയില്ല. പിന്നെ പല സിനിമാ സെറ്റുകളിലും പോകുമായിരുന്നു. ബസ് കണ്ടക്ടർ എന്ന സിനിമയിലാണ് മമ്മൂക്കയുമായി ആദ്യമായി ഒരു ഫോട്ടോ എടുക്കുന്നത്. അധികം സംസാരിക്കാൻ ഒന്നും പറ്റിയില്ല. മമ്മൂക്ക വളരെ സൗമ്യമായ പ്രകൃതമാണ്, എങ്കിലും പെട്ടെന്ന് അങ്ങനെ നമുക്ക് കേറി ചെല്ലാനൊന്നും പറ്റില്ല. പക്ഷേ നമ്മളെ ഇങ്ങനെ നോക്കി മനസ്സിലാക്കികൊണ്ടിരിക്കും. ബസ് കണ്ടക്ടറിലും എന്നെ അങ്ങനെ ഒരു ക്യാച്ച് ചെയ്തിട്ട് രണ്ടു മൂന്നു ദിവസമൊക്കെ ഇങ്ങനെ നോക്കിക്കാണുമെന്ന് ഞാൻ കരുതിയിരുന്നു. പിന്നെ എനിക്ക് വളരെ വൈകിയാണ് പലതും കിട്ടിയിരുന്നത്. ജന്മം അങ്ങനെയാണെന്നു തോന്നുന്നു.
ഫോട്ടോ എടുക്കുന്ന സമയത്ത് ഒന്ന് മിണ്ടി. അതല്ലാതെ കൂടുതൽ സംസാരിക്കാൻ പേടി ആയിരുന്നു. ഒറ്റപ്പാലം ഒരു തീപ്പെട്ടി കമ്പനിയുണ്ട് അവിടെയായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. പിന്നെ കുറേയധികം വർഷങ്ങൾ വേണ്ടി വന്നു ഒന്ന് കാണാൻ, കാരണം വീട്ടിൽ അരി വാങ്ങണ്ടേ. പിന്നീട് പട്ടണത്തിൽ ഭൂതം, പോക്കിരിരാജ അങ്ങനെ പല സെറ്റുകളിലും പോകുമായിരുന്നു. പക്ഷെ അങ്ങനെ അടുക്കാനൊന്നും പറ്റിയിട്ടില്ല. അതിനിടയിൽ വൺവേ ടിക്കറ്റ് എന്ന സിനിമ വന്നപ്പോൾ പ്രിത്വിരാജിന്റെ ഒരു ഫാൻ ആയി ഞാൻ മാറി. ഞാൻ രാജുവിന്റെ പൂർണമായുള്ള ഫാൻ അല്ലേലും വളരെ ഇഷ്ടം ആയിരുന്നു.
അങ്ങനെ പൃഥ്വിരാജുമായിട്ട് നല്ല അടുപ്പം എനിക്ക് ഉണ്ടായി. ഒരു വർഷത്തോളം പൃഥ്വിരാജിന്റെ എല്ലാ സിനിമകൾക്കും ഞാനായിരുന്നു ഫ്ലക്സും മറ്റുമൊക്കെ വെച്ചിരുന്നത്. രാജു എന്നാണ് ഞാൻ വിളിച്ചിരുന്നത്. ഞാൻ അങ്ങനെ വിളിക്കുന്നതാണ് രാജുവിനും ഇഷ്ടം. ആദ്യമായിട്ട് രാജുവിന്റെ സിനിമയ്ക്ക് ഫ്ലക്സും മറ്റു കാര്യങ്ങളൊക്കെ ചെയ്യുന്നത് പുതിയമുഖം എന്ന സിനിമയ്ക്കാണ്. അന്ന് പുതിയമുഖത്തിന് വൻ വിജയം നേടാൻ പറ്റി. ആ സമയത്തെ സൂപ്പർ ഹിറ്റ് അതുമല്ല രാജു സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയ ഒരു സിനിമ കൂടിയായിരുന്നു പുതിയമുഖം.
സത്യത്തിൽ ആ സിനിമയ്ക്ക് നല്ല വിജയം കിട്ടിയപ്പോൾ എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു പൃഥ്വിരാജിനും അമ്മയ്ക്കും കൂടെയുള്ളവർക്കും.
ഇന്നും രാജു കാണുമ്പോൾ എന്നോട് മിണ്ടും സംസാരിക്കും പിന്നെ സിനിമയാകുമ്പോൾ ചെറിയ ക്ലാഷ് പോലും വലുതാക്കി ബന്ധങ്ങൾ ഇല്ലാതാവുന്നു. അങ്ങനെ ചില അകൽച്ച ഉണ്ടായിരുന്നു. അങ്ങനെയാണ് പിന്നീട് അടുപ്പം ഇല്ലാതായത്ത്. സത്യത്തിൽ രാജു ഇത്രയും വലിയ പദവിയിൽ എത്തുമെന്ന് അന്നേ അറിയാമായിരുന്നു. ഒരു സൂപ്പർസ്റ്റാറിൽ നിന്നും അതിനെക്കാളും മുകളിൽ എത്തിയെന്ന് തന്നെ പറയാം. വളരെ നല്ല ആക്ടർ ആണ് പൃഥ്വിരാജ്. ഇന്നും ഭയങ്കര ഇഷ്ടമുണ്ട് രാജുവിനോട്, അതിലുപരി മമ്മൂക്ക ഫാൻ കൂടാതെ ഒരു പ്രിത്വിരാജ് ഫാൻ കൂടിയാണ് ഞാൻ. ചെറുപ്പത്തിൽ കൊണ്ടു നടന്ന ഒരു ആക്ടർ മമ്മൂക്കയാണ്. ആ ഇഷ്ടം പിന്നെ മമ്മൂക്ക ഫാൻബോയ് വിട്ടിട്ട് എങ്ങോട്ടും പോകാൻ എനിക്ക് പറ്റിയിട്ടില്ല, പറ്റുകയുമില്ല.
സിനിമ വേണ്ടെന്ന് വെച്ച് വിട്ട് പിരിഞ്ഞ കുറച്ചു വർഷം ഉണ്ടായിരുന്ന്നു. പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും ഒക്കെ ആയിട്ട് സിനിമ വിട്ട് ഞാൻ വേറൊരു മേഖലയിലേക്ക് ഒരു പത്ത് വർഷത്തോളം പോയിരുന്നു. ആ സമയത്ത് ഉമ്മയ്ക്ക് ക്യാൻസർ വന്നു, ഒരു മൂന്ന് വർഷം ചികിൽസിച്ചു. നല്ലോണം ശുശ്രൂഷിക്കാൻ എനിക്കും എന്റെ പെങ്ങമ്മാർക്കും കുടുംബത്തിനും സാഹചര്യം ഇല്ലെങ്കിൽ പോലും ഉമ്മയെ കഴിയുന്നതിനും അപ്പുറം സന്തോഷിപ്പിക്കാൻ പറ്റി എന്ന് തന്നെ പറയാം, മനുഷ്യരെന്ന നിലയിലുള്ള കുറെ തെറ്റ് ശുശ്രൂഷയിൽ പറ്റിയിട്ടുണ്ടാവും പക്ഷേ ഉമ്മയ്ക്ക് സന്തോഷം കൊടുക്കാൻ പറ്റി എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഇന്നത്തെ സന്തോഷം. ഉമ്മ മരണപ്പെട്ടു കഴിഞ്ഞ് എന്റെ ഇളയ പെങ്ങമ്മാരുടെ രണ്ടുപേരെ കല്യാണം കഴിച്ചു വിടാൻ സാധിച്ചു. പിന്നീട് വാപ്പക്കും കാലിൽ ഒരു മുഴ വന്നു ആ മുഴ ക്യാൻസർ ആണെന്ന് അറിഞ്ഞു. ഫോർത്ത് സ്റ്റേജിലായിരുന്നു വാപ്പാക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞത്, വാപ്പയെയും നന്നായിട്ട് നോക്കാനും ശുശ്രുഷിക്കാനും പറ്റി, ഒന്നരമാസം ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. ആ ഒന്നരമാസം നല്ല രീതിയിൽ തന്നെ ചികിത്സിച്ചു ശുശ്രൂഷിച്ച് സന്തോഷം നൽകാൻ പറ്റി എന്നത് വളരെ അധികം ഇന്നും സന്തോഷത്തോടെ ഓർക്കുന്നു, പ്രാർത്ഥിക്കുന്നു.
ആദ്യം ഒരു കല്യാണം കഴിഞ്ഞു അതിലൊരു ആൺകുട്ടി ഉണ്ട് അവർ കാസർകോടാണ്. ആദ്യ ഭാര്യയുമായി ഡൈവോഴ്സ് പറഞ്ഞ് രണ്ടാമത് ഉദുമയിൽ നിന്നും കല്യാണം നടത്തുകയായിരുന്നു. രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ്
ഇപ്പോഴത്തെ ഭാര്യയിൽ ഉള്ളത്. എറണാകുളം വാടകയ്ക്ക് ആണ് താമസിക്കുന്നത്. ആദ്യത്തെ ആഗ്രഹം എന്നത് സ്വന്തം വീട് തന്നെയാണെന്ന് അസ്‌ലം ഞങ്ങളോട് കൂട്ടിച്ചേർത്തു. പെങ്ങമ്മാരൊക്കെ സ്വന്തം വീട് പണിത് സെറ്റിൽ ആയപ്പോഴും വീടെന്ന സ്വപ്നവുമായി അസ്ലം മുന്നോട്ടു നീങ്ങുന്നു. ചെറുപ്പം മുതൽ പ്രാരാബ്ധങ്ങളും ദാരിദ്ര്യവും കഷ്ടപ്പാടും കുറേ പ്രശ്നങ്ങളൊക്കെ ആയിട്ട് ജീവിച്ച അസ്ലം ജീവിതം എന്താണെന്ന് നന്നായി അറിഞ്ഞ ഒരാളാണ്.
വർഷങ്ങളോളം ജീവിതത്തിൽ കൊണ്ടുനടന്ന ആരാധിച്ച സിനിമ ആ സിനിമ തന്നെ അസ്ലമിനെ മുന്നോട്ടു നയിക്കുമെന്ന് അസ്ലമിനു ആത്മാർത്ഥമായ വിശ്വാസമുണ്ട്. വാപ്പയും ഉമ്മയും മരണപ്പെട്ടു കഴിഞ്ഞ് പിന്നീട് കർട്ടൻ ഷോപ്പുമായി ജീവിതത്തിലേക്ക് വളരെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് കോവിഡ് എന്ന മഹാമാരി ഈ ലോകത്തുടനീളം വരുന്നത്.
അങ്ങനെയാണ് സിനിമാ മേഖലയിലേക്ക് വീണ്ടും എത്തിപ്പെടാൻ പറ്റിയത്. കോവിഡ് കാലത്ത് ഞാനാണ് എറണാകുളത്ത് ആദ്യമായിട്ട് തെരുവിൽ ഭക്ഷണം വിതരണം തുടങ്ങുന്നത്. സത്യത്തിൽ ഞാൻ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായിരുന്നു. അതിലുപരി രാഷ്ട്രീയത്തിന്റെ നല്ല രാഷ്ട്രീയത്തിനോട് വളരെയധികം ഇഷ്ടമുള്ള വ്യക്തിയാണ്. ലീഗുമായിട്ടുള്ള ചെറിയ ഒരു അകൽച്ച ഇന്നും നിലനിൽക്കുന്നു. ഞാൻ ഇപ്പോൾ കോൺഗ്രസിന്റെ എറണാകുളം സെൻട്രൽ മണ്ഡലം സെക്രട്ടറിയാണ്. രാഷ്ട്രീയം അവരവരുടെ സ്വാർത്ഥത നിറഞ്ഞതാണ്. എന്റെ രാഷ്ട്രീയം ഇന്ന് കോൺഗ്രസ് ആണ്. ഇനി കോൺഗ്രസ്സിൽ നിന്നും എങ്ങോട്ടും പോകാനോ പ്രവർത്തിക്കാനോ താല്പര്യം ഇല്ലെന്ന് കൂടെ അസ്‌ലം കൂട്ടിച്ചേർത്തു.
ഏതായിരുന്നാലും അതിലൂടെ യാത്ര ചെയ്യുന്നു. പൗരത്യത്തിന്റെ പ്രശ്നം നടക്കുന്ന സമയത്ത് കോഴിക്കോട് ഷൈൻ ബാഗ് വരെ കാൽനട യാത്ര ഞാൻ ഒറ്റയ്ക്ക് നടത്തിയിരുന്നു. അഞ്ചു ദിവസം കൊണ്ട് അവിടെ സമരപ്പന്തലിലേക്ക് ഞാൻ എത്തി. 192 കിലോമീറ്റർ ഓളം ഞാൻ നടന്നാണ് ഞാൻ പോയത്. സിനിമ എന്ന മോഹം ചെറുപ്പത്തിലെ ഉണ്ടായിരുന്ന എനിക്ക് മാതാപിതാക്കളും പെങ്ങമ്മാരും വളരെയധികം സപ്പോർട്ട് ആയിരുന്നു. അവർ ഞാൻ സിനിമയിൽ എത്തിപ്പെടാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാൻ എന്നെങ്കിലും എത്തിപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ കോവിഡ് കാലത്ത് ഭക്ഷണം കൊടുത്തു തുടങ്ങുന്ന ആ സമയത്താണ് ബാദുഷ എന്ന പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ അദ്ദേഹത്തിന്റെ കോവിഡ് കിച്ചണിലേക്ക് ഞാൻ എത്തിപ്പെട്ടത്. തെരുവിൽ സ്വന്തമായി ഭക്ഷണം നൽകാൻ എനിക്ക് സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. പക്ഷേ ബാദുഷ ഇക്കയുടെ അവിടെ ഒരു ദിവസം ഒരു നേരം 4000 5000 ഭക്ഷണപ്പൊതി ഉണ്ടാക്കുന്മായിരുന്നു. അതിൽ നിന്നും എനിക്കും തരാമെന്ന് പറഞ്ഞു. ഞാൻ അങ്ങനെയാണ് അവിടെ ചെല്ലുന്നത്. പ്രൊഡ്യൂസർ മഹാ സുബൈർക്കയാണ് എന്നെ വിളിക്കുന്നത്. അങ്ങനെ അവിടെ നിന്നും ബാദുഷയ്ക്ക്കയും സുബൈർഘ്ക്കയും കൂടി എനിക്ക് ഭക്ഷണപ്പൊതി നൽകാൻ തുടങ്ങി. ആ ഭക്ഷണപ്പൊതി എന്റെ സ്വന്തം ഓംനി വാനിൽ ഞാൻ തെരുവിൽ കൊണ്ട് കൊടുക്കുമായിരുന്നു. അങ്ങനെ ബാദുഷ ഇക്കയുമായിട്ടുള്ള ബന്ധം വളരെ നല്ല നിലയിൽ വളർന്നു. എന്റെ സ്വപ്‌നങ്ങൾ അറിഞ്ഞു. അങ്ങനെ എന്നെ ആദ്യമായിട്ട് സ്റ്റാർ എന്ന സിനിമയിൽ പ്രൊഡക്ഷൻ മാനേജർ ആയിട്ട് ജോലിക്ക് കയറാൻ പറഞ്ഞു. എന്റെ ആത്മാർത്ഥതയും ഒക്കെ കാണുമ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണുമെന്നു കരുതുന്നു. പിന്നെ സിനിമയിൽ ജോലി ചോദിച്ചില്ലെന്ന് പറയാൻ പറ്റില്ല ഒരു പ്രാവശ്യം ഞാൻ ചോദിച്ചു സിനിമയിൽ എന്തെങ്കിലുമൊക്കെ ഒരു ജോലി ഉണ്ടാവുമോന്ന്. എനിക്കൊരു കർട്ടൻ ഷോപ്പ് ഉണ്ട് അതിലുപരി സിനിമ ഒരു ആഗ്രഹം ആയിരുന്നുന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. സ്റ്റാർ എന്ന സിനിമ കഴിഞ്ഞു അടുത്ത സിനിമയ്ക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. അടുത്ത സിനിമ കാസർകോട് ആയിരുന്നു. കോവിഡ് കാലം ആയതിനാൽ സിനിമ വളരെ കുറവായിരുന്നല്ലോ ഒരു വർഷം വരെ കാത്തിരുന്നിട്ടാണ് അടുത്ത സിനിമ കിട്ടിയത്.
കാസർകോട് സ്വന്തം നാട്ടിൽ ഒരു സിനിമ ചെയ്യാൻ പറ്റി എന്നത് വളരെ അഭിമാനം നിറഞ്ഞതാണ്. അതുകഴിഞ്ഞ് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് മമ്മൂക്കയുടെ പുഴു സിനിമയിൽ മാനേജരായി ബാദുഷ ഇക്ക മുഖേന കേറാൻ പറ്റി. പുഴു സിനിമയ്ക്ക് അതിന്റെ വിജയാഘോഷ വേളയിൽ എനിക്ക് ആദ്യമായി ഒരു മൊമെന്റോ മെഗാസ്റ്റാർ മമ്മൂക്കയുടെ കയ്യിൽ നിന്നും വാങ്ങിക്കാൻ പറ്റി.
മൊമെന്റോ ലഭിച്ചപ്പോൾ മെഗാസ്റ്റാറിന്റെ കയ്യിൽ നിന്നും ഓസ്കാർ അവാർഡ് വാങ്ങിക്കാൻ പറ്റിയെന്നാണ് ഞാൻ എല്ലാവരോടും പറയാറ്.
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്റെ കൂടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റി. അതിനുള്ള സാഹചര്യങ്ങൾ ബാദുഷ ഇക്ക എന്ന വ്യക്തി ഉണ്ടാക്കി തന്നു. സർവശക്തനായ ദൈവത്തിനു സ്തുതി പറയുന്നു. അസ്‌ലമിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകി.
പിന്നീട് മമ്മൂക്കയുടെ തന്നെ റോഷാക്ക് കാതൽ ദി കോർ എന്നീ സിനിമകൾ ചെയ്തു.
മമ്മൂക്കയോട് മിണ്ടാൻ പറ്റിയോ എന്ന ചോദ്യത്തിന് "ഒരു പ്രാവശ്യം റോഷാക്ക് സിനിമ ചെയ്യുമ്പോൾ ഇതാണല്ലേ അസ്‌ലം പുല്ലേപടി എന്ന് കമ്മന്റെടിച്ചിട്ടുണ്ട്, പിന്നെ കാതൽ സിനിമയിൽ മമ്മൂക്കയുടെ പോഷൻ കഴിഞ്ഞു പോയപ്പോൾ കൈ കൊടുത്തു. എനിക്ക് മിണ്ടണമെന്നൊക്കെയുണ്ട്, പിന്നെ ഞാൻ വിചാരിക്കും ഓരോന്നിനും ഓരോ സമയമുണ്ട്, മിണ്ടാനും പറ്റും ഒരു ദിവസമെന്നാണ് കരുതുന്നത്.
മമ്മൂക്കയുടെ ചുറ്റിനും കുറേയധികം ആളുകളുണ്ട്. അവർക്ക് ഇഷ്ടപ്പെട്ടില്ലങ്കിലൊന്നു ഒരു ചിന്ത മനസ്സിൽ വരും. അപ്പൊ ഒതുങ്ങി അവിടെ നിൽക്കും.
അറ്റാക്ക് ചെയ്യുകയെന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. എന്നെ ഇഷ്ടപ്പെട്ടു മിണ്ടണം അതല്ലേ വിജയം.
ഒരു ദിവസം ആഗ്രഹം സാധിക്കുമെന്ന് കരുതുന്നു.
സിനിമയിൽ കേറണം മമ്മൂക്കയെ കാണണം മിണ്ടണം എന്നൊക്ക സ്വപ്നം കണ്ട എനിക്ക് ഇവിടം വരെ എത്താൻ പറ്റിയല്ലോ. അതൊക്കെ ദൈവത്തിന്റെ വരദാനമല്ലേ. സമയം ആവുമ്പോൾ നമുക്ക് എല്ലാം നേടാൻ പറ്റും. സർവശക്തനായ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.
കൂടാതെ മമ്മൂക്കയുടെ കഴിഞ്ഞ ജന്മദിനത്തിൽ എറണാകുളം പദ്മ തിയറ്ററിന്റെ മുന്നിൽ എം ജി റോഡിൽ ഞാൻ മമ്മൂക്ക അഭിനയിച്ച 418 സിനിമകളുടെ പോസ്റ്റർ ഒരൊറ്റ ഫ്ലെക്സിൽ പ്രിന്റ് ചെയ്തു വെച്ചിരുന്നു. മമ്മൂക്ക ഫാൻസ് അതേറ്റെടുത്തു വളരെയധികം അഭിനന്ദനങ്ങൾ കിട്ടിയിരുന്നു.
അതേ ഫ്ലെക്സ് റോഷാക്ക് സിനിമ റിലീസിങ്ങിന് കവിത തിയറ്ററിൽ ചാനലിൽ ഒട്ടിച്ചു വെച്ചിരുന്നു. റോഷാക്ക് തിയറ്ററിൽ നിന്നും മാറിപ്പോയപ്പോൾ അതിന്റെ ചാനൽ എറണാകുളം ഫാൻസുകാർക്ക് കൊടുത്തു.
അതിനു പണം അസ്‌ലം സ്വന്തമായാണ് മുടക്കിയത്. ഏകദേശം 30000/- രൂപയോളം ചിലവാക്കിയാണ് അസ്‌ലം മമ്മൂക്കയോടുള്ള ഇഷ്ടം അറിയിച്ചത്. ഇത്രയും വലിയ മമ്മൂക്ക ഫാൻബോയ് വേറെയുണ്ടോ എന്നത് സംശയമാണ്.
അസ്ലമിന്റെ ജീവിത ലക്ഷ്യം ഒരു അഭിനേതാവുകയെന്നാണ്.
ജോലി ചെയ്ത സിനിമകളിൽ അഭിനയിച്ചോ എന്ന ചോദ്യത്തിന് "ഇറങ്ങുമ്പോൾ പ്രേക്ഷകർ പറയും എന്നാണ് പറഞ്ഞത്.
കൂട്ടിച്ചേർക്കലുകൾ ഇല്ലാത്ത അഭിമുഖം എന്ന് വേണേൽ ഈ അഭിമുഖത്തെപ്പറ്റി പറയാം.
മമ്മൂക്ക ഒരു ഇന്റർവ്യുവിൽ പറഞ്ഞതാണ് അസ്ലമിന് പറയാനുള്ളത് "എല്ലാവരോടും ചാൻസ് ചോദിക്കുക ".
സിനിമാ മേഖലയിൽ 25 വർഷത്തോളം ആയി പക്ഷേ എവിടെയും എത്തിപ്പെടാത്തത് വളരെയധികം വിഷമം ഉണ്ടെങ്കിലും ആരോടും വിദ്യോഷമോ പരിഭവമോ അല്ലെങ്കിൽ ദേഷ്യമോ ഒന്നുമില്ല, കാരണം എല്ലാം ദൈവ നിശ്ചയം മാത്രം.
മരണം വരെ പ്രതീക്ഷകൾ ആണല്ലോ ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകർ തിരിച്ചറിയണം, പ്രേക്ഷകർ എനിക്ക് അഭിനയിക്കാൻ അറിയാമെന്നു പറയണം അവിടെ ഞാനെന്ന വ്യക്തി വിജയിച്ചു.
ഞാനും ഒരു പ്രേക്ഷകനാണല്ലോ.
ഒരു സിനിമ ഇറങ്ങുമ്പോഴാണ് പ്രേക്ഷകര് അഭിനേതാവിനെ തിരിച്ചറിയുന്നതും പ്രോത്സാഹനം നൽകുന്നതും. പൃഥ്വിരാജിന്റെ ഹീറോ എന്ന സിനിമയിൽ അനൂപ് മേനോൻ ഒരു ഡയലോഗിൽ പറയുന്നുണ്ട്. ഒരു വെള്ളിയാഴ്ചയോ ഒരു വ്യാഴാഴ്ചയോയാണ് സിനിമക്കാരന്റെ ജീവിതം മാറ്റിമറിക്കുന്നത്. ആ ഒരു വാക്ക് ഇന്നും ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നു. ഉമ്മായുടെയും വാപ്പയുടെയും ആഗ്രഹം അത് സാധിക്കാനുള്ള ഒരു അവസരം കൂടിയാണ് സിനിമയിലൂടെ എനിക്ക് ലഭിക്കാൻ പോകുന്നതെന്നാണ് ഞാൻ കരുതുന്നത്. സ്വപ്നം നമുക്ക് കാണാം, സ്വപ്നം കാണാനുള്ള അവകാശം നമുക്കുണ്ട്. ആ സ്വപ്നം പ്രാവർത്തികമാക്കി തരേണ്ടത് ദൈവത്തിൽ നിന്നാണ്. എല്ലാം ദൈവത്തിന്റെ അടുത്താണ് സർവ്വശക്തനായ റബ്ബിന്റെ അടുത്താണ്. ഈ കൊറോണ കാലത്ത് ബാദുഷയിക്കയുടെ അടുത്ത് എത്തിപ്പെട്ടതും, അതുപോലെ ഞാൻ ചാരിറ്റി ചെയ്യുമ്പോൾ ഒരാളിൽ നിന്നും ഒന്നും കരുതാതെ, മറ്റുള്ളവരുടെ വിശപ്പടക്കാനുള്ള വിചാരം മാത്രം വിചാരിച്ചു നടന്ന ആ ഒരു കാലത്തിന്റെ പ്രതിഫലമാണ് എനിക്ക് ദൈവം തന്നത് എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും പ്രേക്ഷകർ എന്നെ തിരിച്ചറിയുന്ന ഒരു കാലം ഉണ്ടാവട്ടെ, നല്ല ഒരു ഭാവി എനിക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഒരു പ്രൊഡക്ഷൻ കൺട്രോളർ എങ്കിലും ആയാൽ മതിയെന്ന് ചിലപ്പോൾ ഞാൻ കരുതാറുണ്ട്.
ഒരിക്കലും ആരെയും സ്നേഹിക്കുന്നതിൽ നിന്ന് ഒരു മുതലെടുപ്പ് ഞാൻ പ്രതീക്ഷിച്ചിട്ടില്ല അങ്ങനെ ഇനി പ്രതീക്ഷയുമില്ല. എവിടെയും അധ്വാനിച്ചിട്ടാണ് ഇതുവരെ വളർന്നത് ഇതുവരെ എത്തിപ്പെട്ടത്. എല്ലാവരേയും സ്നേഹിച്ചിട്ടുള്ളത് ആത്മാർത്ഥമായിട്ടാണ്. കാര്യത്തിനുവേണ്ടി അല്ലെങ്കിൽ വേറെ എന്തെങ്കിലും നേടാനോ ലാഭത്തിനു വേണ്ടിയോ ഇന്നുവരെ ആരെയും സ്നേഹിച്ചിട്ടില്ല. ബാദുഷ ഇക്കയുടെ ഭാര്യ മഞ്ജു ബാദുഷ വളരെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നും വളരെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കായുടെയടുത്ത് ചോദിച്ചിട്ട് വർക്ക് വാങ്ങിക്ക് എന്ന് പറയും. മെഗാസ്റ്റാർ മമ്മൂക്കയുടെ ഫാൻബോയ് ആവുന്നതിന് മുമ്പ് കരിയിലക്കാറ്റ് പോലെ എന്ന സിനിമ കാണുന്നതിന് മുമ്പ് ശനി ഞായർ ദിവസങ്ങളിൽ ദൂരദർശനിലെ സിനിമകളിൽ കണ്ടിട്ടുള്ളത് രജനീകാന്ത് മിഥുൻ ചക്രവർത്തി അമിതാഭച്ചൻ അവരെയൊക്കെ ആയിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഫാൻ ആയിരുന്നു. അതുപോലെ കന്നഡ സിനിമകൾ കാസർകോട് അധികം ഉണ്ടായിരുന്നു. അതും പോയി കാണുമായിരുന്നു വിഷ്ണു വർദ്ധനായിരുന്നു കന്നട സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ. പ്രഭാകർ, അംബരീഷ് കന്നട താരങ്ങളും വളരെ ഇഷ്ടപ്പെട്ടവർ ആയിരുന്നു. നടിമാരിൽ എനിക്ക് ഏറ്റവും ഇഷ്ടം സുഹാസിനി ചേച്ചിയാണ്. മണിവത്തൂരിൽ ആയിരം ശിവരാത്രികൾ എന്ന സിനിമയിലെ അഭിനയം വളരെ ഇഷ്ടപ്പെട്ടതാണ്. ഒരു 25 തവണയെങ്കിലും കണ്ടു കാണും ആ സിനിമ.
കന്നടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ നെഞ്ചുണ്ടി കല്യാണം ആണ്. ഹിന്ദി സിനിമയിൽ ഷാരൂഖാൻ എസ് ആർ കെ വന്നപ്പോൾ ഹിന്ദിയിൽ ഷാറൂഖാന്റെ ഫാനായി മാറി. ദീവാന എന്ന സിനിമയിലാണ് ആദ്യമായിട്ട് ഷാറൂഖാൻ വരുന്നത്. കോയിന കോയിച്ചാഹിയെ എന്ന് തുടങ്ങുന്ന ഒരു പാട്ടിലൂടെയാണ് ഷാരൂഖാനെ ആദ്യമായിട്ട് അതിനകത്ത് അവതരിപ്പിക്കുന്നത്. കൗരവർ എന്ന സിനിമയിലെ വിഷ്ണു വർദ്ധൻ പറഞ്ഞ ഒരു ഡയലോഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. "ആന്റണി അലിയാറിന്റെ വലംകൈ നിന്നെയാണ് ആദ്യമടിക്കേണ്ടത്" എന്നത്.
മമ്മൂക്കയുടെ ഫാൻസിന്റെ കൂടെ ഞാൻ ആദ്യകാലത്തൊക്കെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. കണ്ണു പരിശോധന ക്യാമ്പ് ഹാർട്ടിന്റെ ഓപ്പറേഷൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ കൂടാതെ സിനിമ ഇറങ്ങുമ്പോഴെല്ലാം ഞാൻ ഫ്ലക്സ് വയ്ക്കുമായിരുന്നു. കാസർകോട് ഫാൻസ് അസോസിയേഷൻ മുഖേന അല്ലാണ്ട് എന്റെ പേഴ്സണലായിട്ടും വെക്കുമായിരുന്നു. സത്യത്തിൽ സിനിമയെ സ്നേഹിച്ചത് കൊണ്ടായിരിക്കണം ഇത്രയും നല്ലൊരു നടനെ തിരിച്ചറിയാനും സ്നേഹിക്കാനും പറ്റിയത്. മമ്മൂക്ക എന്ന നടനെ സ്നേഹിക്കാൻ പറ്റിയത് സിനിമയെന്ന പോലെ വളരെ സന്തോഷമുള്ള കാര്യമാണ്. എന്റെ കുടുംബത്തിലോ ജനിച്ച നാട്ടിലോ സിനിമ ഇല്ലെങ്കിൽ പോലും എന്റെ രക്തത്തിൽ സിനിമ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചില സമയത്ത് ഞാൻ വിചാരിക്കും നടനായില്ലെങ്കിലും ഒരു കൺട്രോളറെങ്കിലും ആവുമല്ലോ, അങ്ങനെയെങ്കിലും നല്ലൊരു കൺട്രോളർ ഒക്കെ ആയി സിനിമ രംഗത്ത് അറിയപ്പെടാൻ സാധിക്കുമല്ലോയെന്ന്. എന്നാലും എനിക്ക് ഇഷ്ടം ഒരു ആക്ടർ ആവുന്നതാണ്. എനിക്ക് ഇഷ്ടമുള്ളതല്ലേ ഞാൻ തെരഞ്ഞെടുക്കേണ്ടത് ഞാൻ ആവാൻ ആഗ്രഹിക്കേണ്ടത്. എന്റെ ആഗ്രഹം ഒരു സിനിമ ആർട്ടിസ്റ്റ് ആവാൻ ആയിരുന്നല്ലോ. സിനിമാ ലോകത്തേക്ക് എത്തിപ്പെടാൻ നടന്നതും മനസ്സിൽ കൊണ്ടു നടന്നതും ഒരു അഭിനേതാവ് ആവണമെന്ന മോഹത്തോടെയാണ്. പാര വെക്കാറുമില്ല, എനിക്ക് ഇങ്ങോട്ട് പാര വെക്കാറുണ്ടോന്നു നോക്കാറുമില്ല. ദൈവത്തിന്റെ സഹായം അതിൽ വിശ്വസിക്കുന്നു.
ഞാൻ എന്റെ ആഗ്രഹവും ജീവിത മാർഗവും നോക്കി ജീവിക്കുന്ന ഒരു മനുഷ്യനാണ്, അതുകൊണ്ടുതന്നെ അങ്ങനെയുള്ള പേടിയൊന്നും എനിക്കില്ല, ദൈവം കാത്തുരക്ഷിച്ചോളും എന്ന് കരുതുന്നു.
അഭിനയിക്കാൻ ചാൻസ് കിട്ടിക്കഴിയുമ്പോഴല്ലേ നമുക്ക് അഭിനയം പുറത്തെടുക്കാൻ പറ്റുള്ളൂ. അങ്ങനെയുള്ള ചാൻസുകൾ കിട്ടണം അതിലുപരി സംവിധായകർ എന്നിലെ നടനെ കണ്ടെത്തണം. പിന്നോക്കാവസ്ഥ നേരിടുന്ന സ്ഥലത്തു നിന്നും ദാരിദ്രരേഖക്കും താഴത്ത് നിന്ന കുടുംബത്തിൽ നിന്നും എറണാകുളത്ത് എത്തിപ്പെട്ടതും, കൊറോണ അല്ലെങ്കിൽ കോവിഡ് മഹാമാരി വന്നതും, എന്നെ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തിയുടെ അടുത്ത് എത്തിച്ചതും ആ വ്യക്തിയുടെ സിനിമകളിലൂടെ എനിക്ക് ഒരു പ്രൊഡക്ഷൻ മാനേജർ ആയി വരാൻ പറ്റിയതും അതിനുള്ള അവസരം തന്നതും എല്ലാം ദൈവം എന്തോ എന്നിൽ കണ്ടിട്ടുണ്ട്. ബാദുഷ എന്ന വ്യക്തിയിലൂടെ സിനിമാ എന്ന ലോകത്തേക്ക് എത്തിപ്പെടാൻ എനിക്ക് അവസരം ഉണ്ടായത് എനിക്ക് അല്ലെങ്കിൽ എന്റെ രക്തത്തിൽ സിനിമ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനസ്സിൽ ആത്മവിശ്വാസം ഉണ്ട്. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലാണ്.
ദൈവത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. ഞാൻ എന്നും ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ആളാണ്, ഞാൻ ആൽമാർത്ഥമായ ഒരു ദൈവ വിശ്വാസി കൂടിയാണ്. ഞാൻ എന്ന വ്യക്തി എവിടെ എത്തണമെന്ന് ആഗ്രഹിക്കാനും അതിന്റെ പുറകെ നടക്കാനുമുള്ള പ്രചോദനം ഉണ്ടാവുന്നത് കുറെയാളുകൾ കളിയാക്കാനും, താഴ്ത്തി കാണാനുമൊക്കെ ഉള്ളതുകൊണ്ടല്ലേ. ആ കളിയാക്കലിലൂടെ എനിക്ക് ഉയർച്ചയിലൂടെ കയറി ച്ചെല്ലണമെന്ന് വിചാരിക്കാനുള്ള മനസ്സ് കിട്ടിയത് അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടും അവരെന്നെ കളിയാക്കിയതുകൊണ്ടും മാത്രമാണ്. താഴ്ത്തി കണ്ടവരോട് കളിയാക്കിവരോട് എനിക്ക് എന്നും സ്നേഹമേയുള്ളൂ.
രാഷ്ട്രീയത്തിൽ എതിർ രാഷ്ട്രീയക്കാര് ചെയ്യുന്ന ഏതെങ്കിലും വേണ്ടായകളോട് എനിക്ക് വെറുപ്പ് തോന്നാറുണ്ട്. സ്വന്തം രാഷ്ട്രീയത്തോട് തന്നെ അങ്ങനെ വെറുപ്പ് തോന്നിയിട്ടുണ്ട്. മാറി നിന്നിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയോട് തന്നെ വെറുപ്പ് തോന്നിയത് കൊണ്ടാണ് എനിക്ക് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാൻ തോന്നിയത്. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നു.
ഇനിയും കുറേയധികം സിനിമകൾ ചെയ്യണം. ഒരു കലാകാരനാവണം. എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചതുപോലെ സിനിമയിലൂടെ പ്രേക്ഷകർ തിരിച്ചറിയുന്ന ഒരാളാവണം.
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെക്കൂടി ഉൾപ്പടുത്തുക. നന്ദി.

No comments