പൊവ്വലിൽ സിപിഎം പൊതുയോഗവും ലഹരി വിരുദ്ധ റാലിയും ഇന്ന് വൈകിട്ട് 4 മണിക്ക് പൊവ്വൽ ടൗണിൽ നടക്കുന്ന പരിപാടിയിൽ ലോക്കൽ-ഏരിയ കമ്മറ്റി നേതാക്കൾ സംബന്ധിക്കും
പൊവ്വലിൽ സിപിഎം പൊതുയോഗവും ലഹരി വിരുദ്ധ റാലിയും ഇന്ന്
വൈകിട്ട് 4 മണിക്ക് പൊവ്വൽ ടൗണിൽ നടക്കുന്ന പരിപാടിയിൽ ലോക്കൽ-ഏരിയ കമ്മറ്റി നേതാക്കൾ സംബന്ധിക്കും
പൊവ്വൽ : ഏറെ ഭീതിതമായ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി മഹാവിപത്തിനെതിരെ നാട്ടുകാരെയും പൊതുജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സിപിഐഎം പൊവ്വൽ, ബെഞ്ച് കോർട്,മാസ്തിക്കുണ്ട് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ
പൊതുയോഗവും, ലഹരി വിരുദ്ധ സദസ്സും റാലിയും ഇന്ന് വൈകിട്ട് പൊവ്വലിൽ വെച്ച് നടക്കും.
നാട്ടിലെ ഭാവി തലമുറയെ മാരക ലഹരി പദാർത്ഥങ്ങൾ നൽകി വശീകരിച്ച് പല തെറ്റിലേക്കും നിർബന്ദിക്കുന്ന അത്യധികം ആപൽക്കരമായ സംഭവങ്ങൾ മുന്നിൽ നിൽക്കുമ്പോൾ കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അപകടകരമായ മൗനവും
രാഷ്ട്രീയം നോക്കിയുള്ള രഹസ്യ പിന്തുണയും വെള്ളപൂശലും നാടിനാപത്താണെന്നും,
ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനുള്ള സിപിഐ
പോരാട്ടത്തിൽ നാട് ഒന്നായി അണിനിരക്കണമെന്നും
സിപിഎം സംയുക്ത ബ്രാഞ്ച് പ്രസ്താവനയിൽ അറിയിച്ചു.
സിപിഐഎമ്മിന്റെ ലോക്കൽ, ഏരിയ കമ്മറ്റി നേതാക്കൾ പൊതുയോഗത്തിൽ സംബന്ധിക്കും.

No comments