Breaking News

വർണശബളമായ ചടങ്ങോടെ ഖാസിലൈൻ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 വർണശബളമായ ചടങ്ങോടെ ഖാസിലൈൻ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു 

കാസറഗോഡ് നഗരസഭാ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൈമുന്നിസ ഉദ്ഘാടനം ചെയ്തു


കാസറഗോഡ് : കാസറഗോഡ് നഗരസഭാ ഖാസിലൈൻ 137-ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുരുന്നുകൾക്ക് സ്വാഗതമോതി ക്കൊണ്ട് അംഗനവാടി വർണ്ണാഭമായി അലങ്കരിക്കുകയും അമ്മമാരും അംഗനവാടി ജീവനക്കാരും ഗാനാലാപനം മധുരവിതരണം എന്നിവ നടത്തുകയും ചെയ്തു. 
പുതുതായി അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനവും നൽകി. മറ്റ് സ്കുളുകളിലേക്ക് പോകുന്നവർക്ക് യാത്രയയപ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

പരിപാടിയിൽ എ എൽ എം എസ്‌ സി അംഗം ശിഹാബ് ഊദ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് നഗരസഭാ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൈമുന്നിസ ഉൽഘാടനം ചെയ്തു. കാസറഗോഡ് താലൂക്ക് ഹോസ്പിറ്റൽ അഡോൾസെൻസ് കൗൺസിലർ ശരണ്യ , ആശാ വർക്കർ മിനി എന്നിവർ പ്രസംഗിച്ചു. 
അംഗനവാടി ടീച്ചർ ജ്യോതി സ്വാഗതവും മറിയംബി നന്ദിയും പറഞ്ഞു.

No comments