വിലാപയാത്രയ്ക്കെത്തിയത് 15 ലക്ഷം പേർ, വിജയകാന്തിന് അന്ത്യാഞ്ജലി
വിലാപയാത്രയ്ക്കെത്തിയത് 15 ലക്ഷം പേർ, വിജയകാന്തിന് അന്ത്യാഞ്ജലി
ചെന്നൈ: ഡി.എം.ഡി.കെ. സ്ഥാപകനും മുൻ പ്രതിപക്ഷ നേതാവും നടനുമായ വിജയകാന്തിന് ജനലക്ഷങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് ചെന്നൈ കോയമ്പേടുള്ള ഡി.എം.ഡി.കെ. ആസ്ഥാന വളപ്പിലായിരുന്നു സംസ്കാരം. വിജയകാന്തിന്റെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് പാർട്ടി ആസ്ഥാനത്ത് സംസ്കാരച്ചടങ്ങുകൾക്ക് ചെന്നൈ കോർപ്പറേഷൻ പ്രത്യേക അനുമതി നൽകുകയായിരുന്നു. ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയുടെ സാന്നിധ്യത്തിൽ മക്കളായ ഷൺമുഖ പാണ്ഡ്യനും വിജയ് പ്രഭാകരനും അന്ത്യകർമങ്ങൾ നടത്തി.
വെള്ളിയാഴ്ച രാവിലെ മറീന കടൽക്കരയ്ക്കടുത്ത ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ചപ്പോഴേക്കും സിനിമാ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളുമുൾപ്പെടെ അന്ത്യോപചാരം അർപ്പിക്കാൻ ഒഴുകിയെത്തി.

No comments