പെട്രോളിനും ഡീസലിനും പത്തുരൂപ വരെ കുറയ്ക്കും; തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍; നിര്‍ണായക തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്
പെട്രോളിനും ഡീസലിനും പത്തുരൂപ വരെ കുറയ്ക്കും; തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍; നിര്‍ണായക തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ഇന്ധനവില കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.
അഞ്ചു രൂപ മതല്‍ ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് ബിസനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍ , ഡീസല്‍ വില കുറച്ചിട്ടില്ല.
നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറാണ്. എണ്ണ വില കുറഞ്ഞത് എണ്ണ വിതരണ കമ്പനികളുടെ നഷ്ടം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എണ്ണ വില കുറയ്ക്കാനുളള സര്‍ക്കാര്‍ നീക്കം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2022 മെയ് 22-ന് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 8 രൂപയും, 6 രൂപയും കുറച്ചിരുന്നു. പിന്നീട് ഇതുവരെ വിലയില്‍ കുറവ് പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍, കേരളം അനുപാതികമായി വിലകുറച്ചിരുന്നില്ല. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 107.61 രൂപയും. ഡീസലിന് 96.54 രൂപയുമാണ്.

No comments