Breaking News

ഐപിഎൽ 17-ാം പതിപ്പ്; മാർച്ച് 22 മുതൽ മെയ് 26 വരെയെന്ന് റിപ്പോർട്ട്

 ഐപിഎൽ 17-ാം പതിപ്പ്; മാർച്ച് 22 മുതൽ മെയ് 26 വരെയെന്ന് റിപ്പോർട്ട്




ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പ് മാർച്ച് 22 മുതൽ ആരംഭിക്കുമെന്ന് സൂചന. മെയ് 26നാണ് സീസൺ അവസാനിക്കുക. വനിതാ പ്രീമിയർ ലീ​ഗ് ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെ നടക്കുമെന്നും സൂചനയുണ്ട്. ക്രിക്ബസാണ് തിയതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്കിലും ബിസിസിഐയുടെ ഭാ​ഗത്ത് നിന്ന് തിയതിയുടെ കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഐപിഎൽ തിയ്യതികൾ വൈകുന്നത്. ഏതെങ്കിലും നഗരങ്ങൾക്ക് ഐപിഎൽ മത്സരം നടത്താൻ കഴിയില്ലെങ്കിൽ പകരം വേദി നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യൻ പ്രീമിയർ ലീ​ഗ് ഇന്ത്യയിൽ തന്നെ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ജൂൺ ഒന്നിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പെ ഐപിഎൽ മത്സരങ്ങൾ അവസാനിക്കേണ്ടതുണ്ട്. നിലവിൽ എല്ലാ രാജ്യത്തെയും താരങ്ങൾ ഐപിഎൽ കളിക്കുമെന്ന് ക്രിക്കറ്റ് ബോർഡുകൾ ഉറപ്പ് നൽകിയതായി ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നു.

No comments