കടം കയറി ബൈജൂസിന്റെ കഴുത്ത് മുറുക്കുന്നു; 2022ല്‍ നഷ്ടം 8,370 കോടി; ജീവനക്കാരെ കൈവിട്ട് മാനേജ്‌മെന്റ്; ശമ്പളം കൊടുക്കാന്‍ പണമില്ല
കടം കയറി ബൈജൂസിന്റെ കഴുത്ത് മുറുക്കുന്നു; 2022ല്‍ നഷ്ടം 8,370 കോടി; ജീവനക്കാരെ കൈവിട്ട് മാനേജ്‌മെന്റ്; ശമ്പളം കൊടുക്കാന്‍ പണമില്ല
എഡ്യുടെക് ഭീമനായ ബൈജൂസിന്റെ നഷ്ടക്കണക്കുകള്‍ പുറത്ത്. ഒാഡിറ്റിന്റെ ഭാഗമായി 2022 സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കമ്പനിയുടെ നഷ്ടത്തിന്റെ ആഴം വ്യക്തമായത്.
ബൈജൂസിന്റെ മൊത്തം വരുമാനം ഉയര്‍ന്നങ്കിലും കടം കുതിച്ച് ഉയര്‍ന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കുന്നത്. 2022ല്‍ ബൈജൂസിന്റെ പ്രവര്‍ത്തന വരുമാനം 5,014 കോടി രൂപയായിരുന്നു. അതേവര്‍ഷം നഷ്ടം 8,370 കോടി രൂപയായി ഉയര്‍ന്നു.
കമ്പനിയുടെ മൊത്ത വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 2,428.3 കോടി രൂപയില്‍ നിന്ന് 2022 ആയപ്പോഴേക്കും 5,298.4 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 119 ശതമാനം വര്‍ധനയാണ് ഉണ്ടായത്.നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ധിച്ചു.
മൊത്ത വരുമാനം 2.2 മടങ്ങ് വര്‍ധിച്ചതില്‍ കമ്പനി തൃപ്തരാണെങ്കിലും , 45 ശതമാനം നഷ്ടത്തിലേക്ക് സംഭാവന ചെയ്യുന്ന വൈറ്റ്ഹാറ്റ് ജൂനിയര്‍, ഒഎസ്എംഒ പോലുള്ള മോശം ബിസിനസ്സുകളെക്കുറിച്ചും ബോധവാന്മാരാണെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

No comments