Breaking News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയികളെ തീരുമാനിക്കുക യുവ മനസ്; 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍; വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 3.75 ലക്ഷം പേര്‍ പുറത്ത്

 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയികളെ തീരുമാനിക്കുക യുവ മനസ്; 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍; വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 3.75 ലക്ഷം പേര്‍ പുറത്ത്




ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയികളെ തീരുമാനിക്കുക പുതിയ വോട്ടര്‍മാര്‍. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 5.75 ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇൗ വോട്ടുകളായിരിക്കും വിജയികളെ നിര്‍ണയിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നലെയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 2,70,99,326 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത് ഇതില്‍ 5,74,175 വോട്ടര്‍മാര്‍ പുതുതായി പേരു ചേര്‍ത്തവരാണ്.

അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള ആകെ വോട്ടര്‍മാരില്‍ 1,39,96,729 പേര്‍ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടര്‍മാര്‍ – 1,31,02,288, ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ – 309, സ്ത്രീ പുരുഷ അനുപാതം 1068, കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (32,79,172), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,21,880), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (16,38,971), കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം (60), ആകെ പ്രവാസി വോട്ടര്‍മാര്‍ – 88,223, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (34,909), സംസ്ഥാനത്ത് 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024-ന്റെ ഭാഗമായി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉള്‍പ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 3,75,867 പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 27.10.2023-ല്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല്‍ സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടര്‍ പട്ടിക.

No comments