Breaking News

ഒട്ടകപ്പുറത്തെത്തി വരനും സംഘവും! ഗതാഗത തടസ്സം, കണ്ണൂരില്‍ വരനെതിരെ കേസ്

 ഒട്ടകപ്പുറത്തെത്തി വരനും സംഘവും! ഗതാഗത തടസ്സം, കണ്ണൂരില്‍ വരനെതിരെ കേസ്




കണ്ണൂര്‍: ഒട്ടകപ്പുറത്തെത്തി വരനും സംഘവും ഗതാഗത തടസ്സമുണ്ടാക്കിയതിന് പോലീസ് വരനെതിരെ കേസെടുത്തു. വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമാണ് കേസെടുത്തത്.

ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പോലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്.

അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പോലീസാണ് കേസെടുത്തത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

No comments