ഡി.ഡബ്ല്യ.ആർ.ആർ കുടിശ്ശിക ഉടൻ അടച്ച്തീർക്കണം- മുളിയാർ വില്ലേജ് ജനകീയസമിതി
ഡി.ഡബ്ല്യ.ആർ.ആർ കുടിശ്ശിക ഉടൻ അടച്ച്തീർക്കണം- മുളിയാർ വില്ലേജ് ജനകീയസമിതി
മുളിയാർ: മുളിയാർ വില്ലേജ് ജനകീയ സമിതിയോഗം
വില്ലേജ് ഓഫീസിൽചേർന്നു.
ഡി.ഡബ്ല്യ,ആർ ആർ കുടിശ്ശിക ഇനത്തിൽ ഒരു കോടിയിൽ അധികം രൂപ വിവിധ ആളുകളിൽനിന്നും പിരിഞ്ഞ് കിട്ടാനുണ്ടെന്നും അടിയന്തിരമായും പിരിച്ചെടുക്കാൻ സഹകരിക്കണമെന്നും വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയും,കുടിശ്ശികഇനത്തിൽപ്പെട്ട തുക ഉടൻ അടച്ച് രശീതി കൈപ്പറ്റാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും യോഗംനിർദ്ദേശിച്ചു. ലാൻറ്വെദ്യൂ കമ്മീഷണറുടെ അജണ്ടപ്രകാരം പട്ടയമിഷൻ,ഭൂമിതരം മാറ്റൽ,പതിനെട്ട് വയസ്സ് പൂർത്തിയായവർ വോട്ട് ചേർക്കൽ,വില്ലേജിലെ പൊതുവായ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തതീരുമാനമായി.
ജനകീയ സമിതി അംഗങ്ങളായ ബി.അബ്ദുൾ ഗഫൂർ,അശോക് കുമാർ വില്ലേജ്ഓഫീസർ ഗോപാലകൃഷ്ണൻ,വില്ലേജ്
അസിസ്റ്റൻറ് സതീഷ് തച്ചങ്കാട് എന്നിവർയോഗത്തിൽ
ഹാജരായി.

No comments