ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു പ്രൊഫസ്സർ ഖാദർ മൊയ്‌ദീനും ടി. പത്മനാഭനും, സുധീർ കുമാർ ഷെട്ടിക്കും അവാർഡുകൾ
ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
പ്രൊഫസ്സർ ഖാദർ മൊയ്‌ദീനും ടി. പത്മനാഭനും, സുധീർ കുമാർ ഷെട്ടിക്കും അവാർഡുകൾ
കാസറഗോഡ് : പ്രമുഖ രാഷ്ട്രീയ പാർട്ടി ദേശീയ നേതാവ് പ്രൊഫസ്സർ ഖാദർ മൊയ്‌ദീനും മലയാള സാഹിത്യത്തിലെ കഥാകുലപതി ടി. പത്മനാഭനും ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക വിനിമയ സ്ഥാപനമായ യൂണിമണിയുടെ ജനറൽ മാനേജർ വൈ. സുധീർ കുമാർ ഷെട്ടിക്കും ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.
ചെർക്കളം അബ്ദുള്ള മെമ്മോറിയൽ പ്രെസ്റ്റീജിയസ് ലീഡർഷിപ്പ് അവാർഡ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസ്സർ കെ.എം. ഖാദർ മൊയ്‌ദീനും ചെർക്കളം അബ്ദുള്ള മെമ്മോറിയൽ കൾച്ചറൽ പ്രൈഡ് അവാർഡിന് ടി. പത്മനാഭനും ചെർക്കളം അബ്ദുള്ള മെമ്മോറിയൽ ബിസിനെസ്സ് ഹോണസ്റ്റ് അവാർഡിന് വൈ. സുധീർ കുമാർ ഷെട്ടിയും അർഹരായി. 50000 രൂപയും ഫലകവും ആണ് അവാർഡ്.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സീനിയർ ലീഡർ എം.എസ്. മുഹമ്മദ് കുഞ്ഞി, ലോകോത്തര ചിത്രകാരൻ പി.എസ്. പുണിഞ്ചിത്തായ, മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേൽ എന്നിവർക്ക് പ്രത്യേക ആദരവും പ്രഖ്യാപിച്ചു. 10000 രൂപയും ഫലകവുമാണ് ആദരവായി സമ്മാനിക്കുക.
ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ഒരു മാസം മുമ്പ് നിയോഗിച്ച, സാഹിത്യ വേദി പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ ചെയർമാനായ ജൂറി ആണ് ചെർക്കളം അബ്ദുള്ള മെമ്മോറിയൽ അവാർഡുകളും പ്രത്യേക ആദരവുകളും പ്രഖ്യാപിച്ചത്.
2024 ജനുവരി 25 ന് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമത്തിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അവാർഡ് ദാനവും പ്രത്യേക പുരസ്കാരവും സമ്മാനിക്കും.
കാസറഗോഡ് പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത അവാർഡ് പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ പത്മനാഭൻ ബ്ലാത്തൂർ, അംഗങ്ങളായ വി.വി. പ്രഭാകരൻ, ബി.അഷ്‌റഫ്, ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം, സീനിയർ എക്സിക്യൂട്ടീവ് അംഗം കബീർ ചെർക്കളം എന്നിവർ പങ്കെടുത്തു.

No comments