കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് ജില്ലാ സമ്മേളനം
സംഘാടക സമിതി രൂപീകരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. KVVES കാസർകോട് ജില്ല വൈസ് പ്രസിഡണ്ട് ശ്രീ ശിഹാബ് ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ശ്രീ സത്യ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ KVVES നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. KVVES കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ റഹീം മുഖ്യാതിഥി ആയിരുന്നു. ശ്രീ വിനോദ് കുമാർ, എം മുഹമ്മദ് അഷറഫ്, കണ്ണൻ തൃക്കരിപ്പൂർ ,ഗോപാലകൃഷ്ണൻ, സമീർ ഔട്ട്ഫിറ്റ്, നൗഷാദ് ഐകാഡ്, പ്രകാശൻ നീലേശ്വരം, രാജൻ കളർഫുൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
യൂത്ത് ജില്ല ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ മുനീർ കെ കെ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ ജില്ല ട്രഷറർ ശ്രീ അഫ്സർ എ പി നന്ദി അർപ്പിച്ച് സംസാരിച്ചു.

No comments