Breaking News

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 കാഞ്ഞങ്ങാട്  ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി




കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയില്‍വേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് കോര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശിന്റെയും ഗീതയുടെയും മക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. മകന്‍ അജയ് ജോലി ആവശ്യാര്‍ത്ഥം എറണാകുളത്താണ്. പെണ്‍മക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭര്‍ത്താക്കന്മാരുടെ വീട്ടിലാണ്

No comments