Breaking News

ഗോട്ട് എന്ന് വിളിക്കുന്നത് വെറുതെ അല്ല, 5 മത്സരങ്ങൾ കൊണ്ട് ലോകത്തിന് തന്റെ റേഞ്ച് കാണിച്ച മെസി മാജിക്ക്

 ഗോട്ട് എന്ന് വിളിക്കുന്നത് വെറുതെ അല്ല, 5 മത്സരങ്ങൾ കൊണ്ട് ലോകത്തിന് തന്റെ റേഞ്ച് കാണിച്ച മെസി മാജിക്ക്




ലോകഫുട്ബോളിൽ എക്കാലത്തെയും മികച്ച ഫുട്ബോളർ ആയി കണക്കാക്കപ്പെടുന്ന ലയണൽ മെസി, തന്റെ കരിയറിൽ അവിസ്‌മരണീയമായ ഒരുപാട് പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ആരാധകരുടെ മനംകവരുന്ന ഡ്രിബ്ലിങ് മികവ് കൊണ്ടും നിർണായക സാഹചര്യങ്ങളിലെ ക്ലച്ച് ഗോളുകളും കൊണ്ട് അലംകൃതമായ ആ കരിയറിലെ ഏറ്റവും മികച്ചത് തെരെഞ്ഞെടുക്കൽ ഒരുപോലെ പണിപ്പെട്ടതാണ്, എങ്കിലും ലയണൽ മെസി എന്ന ഇതിഹാസത്തെ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച അഞ്ചു പ്രകടനങ്ങളെ ഓർത്തെടുക്കാം.

5. ചാമ്പ്യൻസ് ലീഗിലെ അഞ്ചു ഗോൾ പ്രകടനം (മാർച്ച് 7, 2012)
യുവേഫ ചാമ്പ്യസ്‌ലീഗ് പോലൊരു എലൈറ്റ് കോംപെറ്റീഷനിൽ തുടർച്ചയായി പങ്കെടുക്കുകയും തങ്ങളുടെ മഹത്വങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യുന്ന കളിക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ചാമ്പ്യൻസ് ലീഗ് കരിയറിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു പ്രകടനമുണ്ടാകും. മെസിയെ സംബന്ധിച്ചു അത് അനവധിയാണ്. 2012 മാർച്ച് 7 ന് ജർമൻ ക്ലബ് ആയ ബയേർ ലെവർകൂസനെതിരെ മെസി നേടിയ അഞ്ചു ഗോൾ പ്രകടനം മെസ്സിയുടെ കരിയറിലെ പ്രധാന ഓർമയാണ്. ചാംപ്യൻസ്‌ലീഗ് റൗണ്ട് ഓഫ് 16ൽ നടന്ന മത്സരത്തിൽ മെസിയുടെ അഞ്ചു ഗോൾ അടക്കം 7-1 എന്ന സ്കോറിനാണ് എഫ് സി ബാഴ്‌സലോണ ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്.

4. എൽ-ക്ലാസിക്കോയിലെ മെസിയുടെ ആദ്യ ഹാട്രിക്ക് (മാർച്ച് 10, 2007)
സ്പാനിഷ് ലീഗ് ആയ ലാലീഗയിലെ ബദ്ധവൈരികളായ റയൽ മാഡ്രിഡ് – ബാഴ്‌സലോണ പോരാട്ടമായ എൽ ക്ലാസികോ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വീക്ഷിക്കപ്പെടുന്ന മത്സരങ്ങളിൽ ഒന്നാണ്. മാഡ്രിഡ് – ബാഴ്‌സലോണ റൈവൽറി കേവലം കളിക്കളത്തിലെ വിജയപരാജയങ്ങളിൽ മാത്രം ഒതുങ്ങിനിൽകുന്ന ഒന്നല്ല മറിച്ചു സ്പെയിനിന്റെ മൊത്തം രാഷ്ട്രീയ സമവാക്യങ്ങളെയും ഭൂമിശാസ്ത്ര പ്രതേകതകളെ കൂടി ഉൾക്കൊള്ളുന്നതാണ്. 2007ൽ 19ആം വയസ്സിൽ റയൽ മാഡ്രിഡിനെതിരെ നേടിയ ഹാട്രിക്ക് മെസിയുടെ കരിയറിലെ നിർണായകമായ മറ്റൊരു ഓർമയാണ്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരം 3 – 3 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞു.

3. അർജന്റീനയുടെ കോപ്പ അമേരിക്ക വിജയം ( ജൂലൈ 10, 2021)
യൂറോപ്പിൽ വർഷങ്ങളോളം വ്യക്തിഗത വിജയങ്ങൾ നേടിയിട്ടും അർജന്റീന നാഷണൽ ടീമിൽ അത് ആവർത്തിക്കാത്തതിൽ മെസി ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 2021ൽ അർജന്റീനക്ക് വേണ്ടി മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം നേടിയതോടെ മെസിക്കും അദ്ദേഹത്തിന്റെ രാജ്യത്തിനും ചരിത്ര നിമിഷമായിരുന്നു. കോപ്പ അമേരിക്ക വിജയം മെസിയെ വലിയ അന്താരാഷ്ട്ര വിജയങ്ങളിലേക്ക് തന്റെ രാജ്യത്തെ നയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു.

2. ഏഴാം ബാലൺ ഡി ഓർ നേട്ടം. (നവംബർ 29, 2021)
ഫ്രാൻസ് വാർത്ത മാഗസിൻ ആയ ‘ഫ്രാൻസ് ഫുട്ബോൾ’ ഒരു വർഷത്തെ മികച്ച ഫുട്ബോളർക് നൽകുന്ന അവാർഡാണ് ബാലൺ ഡി ഓർ.
29 നവംബർ 2021ന് പാരിസിൽ വെച്ച് നടന്ന ചടങ്ങിൽ തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി ഓർ നേടി ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടുന്ന താരമായി മെസി റെക്കോർഡിട്ടു.

1. ലയണൽ മെസിയുടെ ഖത്തറിലെ ലോകകപ്പ് വിജയം (ഡിസംബർ 18, 2022)
2022 ഡിസംബർ 18, അർജന്റീനയെ ഖത്തറിൽ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച് ലയണൽ മെസി എന്ന ഇതിഹാസം തന്റെ ഫുട്ബോളിങ് കരിയറിനെ അതിന്റെ പൂർണതിയിലെത്തിച്ചു. ഫൈനലിൽ ഫ്രാൻസിനോട് ഏറ്റുമുട്ടിയ അർജന്റീന 2 – 2 എന്ന സ്‌കോറിൽ റെഗുലർ ടൈംമിൽ പിരിഞ്ഞതിന് ശേഷം എക്സ്ട്രാ ടൈമും പിന്നിട്ട് ഷൂട്ട് ഔട്ടിലാണ് വിജയിക്കുന്നത്.

No comments