Euro -24: ഇന്ന് തീപ്പാറും പോരാട്ടം; സ്‌പെയ്‌നും ജർമനിയും ഏറ്റുമുട്ടും, പോർച്ചുഗൽ ഫ്രാൻസ് മത്സരം രാത്രി 12.30ന്, റൊണാള്‍ഡോ- എംബാപ്പെ നേര്‍ക്കുനേര്‍
Euro -24: ഇന്ന് തീപ്പാറും പോരാട്ടം; സ്‌പെയ്‌നും ജർമനിയും ഏറ്റുമുട്ടും, പോർച്ചുഗൽ ഫ്രാൻസ് മത്സരം രാത്രി 12.30ന്, റൊണാള്‍ഡോ- എംബാപ്പെ നേര്‍ക്കുനേര്‍
ബെർലിൻ: യൂറോ കപ്പിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ ഫ്രാൻസും പോർച്ചുഗലും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ. രാത്രി 12.30ന് ആണ് പോരാട്ടം. ക്രിസ്റ്റിയാനോ റൊണാൾഡോയും കിലിയൻ എംബപ്പെയും നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന് ഉണ്ട്.
ക്വാര്‍ട്ടറിലേക്കുള്ള പോര്‍ച്ചുഗലിന്‍റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാന്‍സും പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാല്‍റ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പര്‍ താരങ്ങളും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിയില്‍ ആകൃഷ്ടനായി, അദ്ദേഹത്തെ ആരാധിച്ച് വളര്‍ന്നു വന്ന താരമാണ് എംബാപ്പെ. തന്റെ ആരാധനാപാത്രമാണ് റോണോയെന്ന് പല തവണ പറഞ്ഞിട്ടുണ്ട് എംബപ്പെ. പക്ഷേ. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പ്. കഴിഞ്ഞ ലോകകപ്പ് കിരീടം നഷ്ടമായതിന് ചെറുതായെങ്കിലും സങ്കടം മാറണമെങ്കില്‍ യൂറോ കിരീടം കിട്ടിയേ തീരു. പക്ഷേ ഫ്രാന്‍സിന് ടൂര്‍ണമെന്റ് അത്ര പോര. ഇതുവരെ മികച്ചൊരു ബോള്‍ നേടാനായില്ല. സെല്‍ഫ് ഗോളും പെനാല്‍റ്റിയുമൊക്കെയായി ആകെ കിതപ്പാണ്. മൂക്കിന് പരിക്കറ്റേ എംബപ്പെയ്ക്കും തിളങ്ങാനാവുന്നില്ല.
ക്വാര്‍ട്ടറിലേക്കുള്ള പോര്‍ച്ചുഗലിന്‍റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാന്‍സും പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാല്‍റ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പര്‍ താരങ്ങളും.
സാധ്യതാ ഇലവന്‍
ഫ്രാന്‍സ്: മെയ്ഗ്നന്‍, കുണ്ടെ, സാലിബ, ഉപമക്കാനോ, ഹെര്‍ണാണ്ടസ്, കാന്‍ഡെ, ചൗമേനി, ഗ്രിസ്മാന്‍, ഡെംബലെ, തുറാം, എംബാപ്പെ.
പോര്‍ച്ചുഗല്‍: ഡീഗോ കോസ്റ്റ, കാന്‍സലോ, ഡയസ്, പെപ്പെ, മെന്‍ഡസ്, പൗലിഞ്ഞ, വിറ്റിഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ ലിയോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ.

No comments