Breaking News

കരിപ്പൂരിൽ 24ലക്ഷം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി;


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. അരക്കിലോ സ്വർണ്ണമാണ് കരിപ്പൂരിലെത്തിയ യാത്രക്കാരനായ മലപ്പുറം പട്ടിക്കാട് സ്വദേശി കെ മൂസയിൽ നിന്ന് പിടികൂടിയത്.

സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ വിദേശത്ത് നിന്നും 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കടത്തിയത് മിശ്രിത രൂപത്തിൽ അയേൺ ബോക്‌സിന്റെ താഴെയും മറ്റുമായിട്ടാണ് സ്വർണം കടത്തിയത്. സ്വർണം പിടികൂടിയത് എയർ ഇന്റലിജൻസാണ്. പൊലീസ് മൂസയെ കസ്റ്റഡിയിലെടുത്തു.

No comments