Breaking News

65 വയസ്സിന് മുകളിലുളളവര്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണനയില്‍; പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ഡി.ജി.പി


തിരുവനന്തപുരം:പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. കൊവിഡ് വ്യാപനം ഉണ്ടായത് പൂജപ്പുരയിലെ ജയിലില്‍ മാത്രമാണെന്ന് ഡി.ജി.പി പറഞ്ഞു.

65 വയസ്സിന് മുകളിലുളളവര്‍ക്ക് പരോള്‍ പരിഗണനയിലാണ്. കഫറ്റീരീയ, പെട്രോള്‍ പമ്പ് ജീവനക്കാരെ ജയിലിനുളളില്‍ പ്രത്യേക സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കിയാണ് ജയിലില്‍ പരിശോധന നടത്തുന്നത്. പൊതുശുചിമുറികളിലൂടെയും പാത്രങ്ങളിലൂടെയുമാകാം വ്യാപനം എന്നാണ് സംശയിക്കുന്നത്. രോഗബാധിതരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. ജയിലില്‍ പ്രത്യേക പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാനാണ് തീരുമാനമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

നിലവില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലേക്കും മാറ്റുന്നത്. രോഗവ്യാപനം ജയിലിനുള്ളില്‍ നിന്ന് പിടിച്ചുനിര്‍ത്താനാണ് ജയില്‍ അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും തീവ്രശ്രമമെന്നും ഡി.ജി.പി പറഞ്ഞു.

വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കടുത്ത ആസ്മ രോഗിയായ മണികണ്ഠനെ ഗുരുതര രോഗലക്ഷണങ്ങളോടെ 11നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് 16-ാം തീയതി മണികണ്ഠന്‍ മരണപ്പെടുകയായിരുന്നു.

No comments