Breaking News

ഗാന്ധിജി തൊട്ട കേരളം..... ഗാന്ധിജിയുടെ കേരള സന്ദർശനത്തിന് ഇന്നേക്ക് നൂറുവയസ്സ്: സന്ദേശം ലൈബ്രറി ആഘോഷ ദിനാചരണം നടത്തി


ചൗക്കി: ഓഗസ്‌റ്റ് 18 ന് ഗാന്ധി ജിയുടെ ആദ്യ കേരള സന്ദർശനത്തിനു  നൂറു വയസ്സു തികയുകയാന്ന് .ഗാന്ധിജിയുടെ പ്രിയപ്പെട്ട  രാഷ്ട്രീയ പരിശീലനസ്ഥലമായിരുന്ന കേരളത്തിൽ  ആകെ അഞ്ചുതവണ വന്നിട്ടുണ്ട് 1920 ലെ ആദ്യ സന്ദർശനമാണ് അവയിൽ ഏറ്റവുംപ്രധാനപ്പെട്ടത് .മദിരാശിസംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ആസ്ഥാനമായിരുന്നു അന്നു കോഴിക്കോട് .അതിനാലാവണം ആയാത്ര കോഴിക്കോട്ടേക്കു മാത്രമായത്. ആദ്യ സന്ദർശനത്തിൽ  വെറും 20-മണിക്കൂർ മാത്രമാണ് ഈ  മണ്ണിൽ  അദ്ദേഹം നിന്നത് .മലബാറിലെ ജനത ഏറെ ആവേശത്തോടെയാണു ഗാന്ധിജിയെ എതിരേറ്റത്.ഗാന്ധിജി കേരളത്തിൽ എത്തിയ നൂറാം വർഷിക ആഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് സന്ദേശം ലൈബ്രറി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,കാൻഫെഡ് യുണിറ്റ് എന്നിവയുടെ സംയുക്തത്തിൽ നെഹ്റു യുവ കേന്ദ്രo  യുവജന ക്ഷേമ വകൂപ്പ് എന്നിവയുടെ സഹകരണത്തോടെ  ഗാന്ധിജിയുടെ   പൂർണ്ണ കായാ ചിത്രം  പ്രസിഡന്റ് ശ്രീ.എഎ.ജലിലിന് സന്ദേശം സംഘടന സെക്രട്ടറി എം.സലിം കൈമാറി.ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത്  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർയാൻ മുജീബ് കമ്പാർ,ഗ്രാമ പഞ്ചായത്ത് അംഗം എസ്.എച്ച്. ഹമീദ്,കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ,ഗംഗു കെ.കെ.പുറം,സാബീർ എന്നിവർ സംബന്ധിച്ചു

No comments