പഴകിയതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
പഴകിയതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
ബോവിക്കാനം : ബോവിക്കാനം എട്ടാം മൈൽ ജംഗ്ഷൻ റോഡരികിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽ പഴകിയതും, ചീഞ്ഞളിഞ്ഞതും, പഴകിയതുമായ ഭക്ഷ്യയോഗ്യ മല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ വിവിധ ഇനത്തിൽപ്പെട്ട മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
റെയ്ഡിന് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ പബ്ലിക് റിലേഷൻ ഓഫീസർ/ലൈസൻ ഓഫീസർ രഞ്ജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ്, കുഞ്ഞികൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
മേലിൽ ഇത്തരം നിയമ ലംഘന പ്രവർത്തികൾ ആവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ മുന്നറിയിപ്പുനൽകി.
റെയ്ഡുകൾ തുടരുമെന്നും കൊവിഡ്19 വ്യാപന സമയത്തും ഇത്തരം ഹീന പ്രവർത്തികൾ പൊതുജനാരോഗ്യ നിയമം ലംഘിച്ച് നടത്തുന്ന എല്ലാ കച്ചവടക്കാർക്ക് എതിരെയും, കച്ചവട സ്ഥാപനങ്ങൾക്ക് എതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

No comments