കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ ഉടമയ്ക്ക് തിരിച്ചു നൽകി, ബോവിക്കാനം നുസ്രത്ത് നഗർ സ്വദേശി അബ്ദുൽ ഖാദറിന്റെ മാതൃക പണം കളഞ്ഞു കിട്ടിയ ഉടനെ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി,ഉടമയായ മല്ലം സ്വദേശി ചന്ദ്രന് തിരിച്ചു നൽകുകയായിരുന്നു.ബോവിക്കാനം ഗിഫ്റ്റ് ഫാൻസി ഉടമയാണ് അബ്ദുൽ ഖാദർ.
ബോവിക്കാനം :കളഞ്ഞുകിട്ടിയ കാൽ ലക്ഷം രൂപ ഉടമയെ കണ്ടെത്തി നൽകി ബോവിക്കാനം ഗിഫ്റ്റ് ലാൻഡ് ഫാൻസി ഉടമയും നുസ്രത് നഗർ സ്വദേശിയുമായ അബ്ദുൽ ഖാദറിന്റെ മാതൃക പ്രവർത്തനം പ്രശംസ പിടിച്ചു പറ്റി. പണം കളഞ്ഞ് കിട്ടിയ ഉടനെ സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയാണ് ഉടമയായ മല്ലം സ്വദേശിയായ ചന്ദ്രൻ എന്നയാളെ കണ്ടെത്തിയത്.
വ്യാപാരി വ്യവസായി എകോപന സമിതി മുളിയാർ യുണിറ്റ് പ്രസിണ്ടൻഡ് മഹമ്മൂദ് മുളിയാർ തുക കൈമാറി
ബോവിക്കാനം ഏ യു പി സ്കുൾ പി ടി എ പ്രസിണ്ടൻഡ് ബി എം ഹാരിസ്
ബോവിക്കാനം ജമാഅത്ത് ജനൽ സെക്രട്ടറി മസൂദ് ബോവിക്കാനം
പൊതു പ്രവർത്തകൻ ഷരീഫ് പന്നടുക്കം തുടങ്ങിയവർ സന്നിധരായി.
No comments