സി എച്ച് ലൈബ്രറി- സിജി കോംമ്പിറ്റൻസി സർക്കിൾ രൂപികരിച്ചു
സി എച്ച് ലൈബ്രറി- സിജി കോംമ്പിറ്റൻസി സർക്കിൾ രൂപികരിച്ചു
മൊഗ്രാൽ പുത്തൂർ : പി എസ് സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിലേക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിന് മൊഗ്രാൽ പുത്തൂർ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയവും സെന്റർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ (സിജി) യുമായി ചേർന്ന് കോമ്പിറ്റൻസി സർക്കിൾ (സി-സർക്കിൾ) രൂപികരിച്ചു
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പഠിക്കാൻ ആഗ്രഹിക്കുന്ന ഓരോ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികളും അധ്യാപകരും അടങ്ങുന്ന കൂട്ടായ്മകളാണ് സി സർക്കിൾ
ആഗസ്റ്റ് 7ന് രാത്രി 8 മണിക്ക് ഓൺ ലൈൻവഴി പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീ ൽ നിർവ്വഹിക്കും
റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് പഞ്ചായത്ത് ഡയരക്ടറും പ്രമുഖ കരിയർ ട്രൈയിനറുമായ നിസാർ പെർവാഡ് , സിജി ജില്ലാ കോർഡിനേറ്റർ എം എ അസ്‌ലം തുടങ്ങിയവ വർ ഉദ്യോഗാർത്ഥികളുമായി സംവദിക്കും
എം എ നജീബ്, കെ എം ഇ ർഷാദ്, ഇർഷാദ് എരിയാൽ എ ആർ ആബിദ്, മൂസാ ബാസിത്ത്, സവാദ് മൊഗർ, ഇർഫാൻ കുന്നിൽ ,സാലിസ മൊഗർ, അറഫാത്ത് എടച്ചേരി, സഫ്വാൻ മൊഗർ ,അലി ജവാദ് കുന്നിൽ,ബദറുൽ മുനീർ കുന്നിൽ തുടങ്ങിയവർ സി സർക്കിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

No comments