ചരിത്രം ആവർത്തിച്ച് ബയേൺ മ്യുണിക്ക് ചാമ്പ്യൻസ് ലീഗ് രാജാക്കന്മാർ പാരീസിന്റെ സ്വപ്നങ്ങളെ സ്വപ്‌നങ്ങൾ മാത്രമാക്കി ജർമൻ പടയുടെ കിരീട നേട്ടം
ലിസ്ബൺ: പാരീസ് ആൻഡ് ജർമന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നങ്ങൾ തകർത്തു കൊണ്ട് ബയേൺ മ്യുണിക്ക് കിരീടത്തിൽ മുത്തമിട്ടു.
ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ അമ്പത്തിയൊമ്പതാം മിനുട്ടിൽ കിങ്സി കോമാൻ നേടിയ ഹെഡർ ഗോളാണ് ബയേൺ യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരാക്കിയത്.
പാരീസ് ആക്രമണത്തിന്റെ മുനയൊടിച്ച പോരാളിയായി ബയേൺ മ്യുണിക്ക് ഗോൾ കീപ്പർ മാന്വൽ ന്യൂയർ മാറി. പോസ്റ്റിനു മുമ്പിൽ അസാമാന്യ കേളി മികവ് തന്നെയാണ് ന്യൂയർ കാഴ്ചവെച്ചത്.
പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുക എന്ന തന്റെ സ്വപ്നം നെയ്മറിന് ഇനിയും ബാക്കിയാവുന്നു. കെയ്‌ലർ എംബപ്പേ നിറം മങ്ങിയതാണ് പിഎസ്ജി പരാജയപ്പെടാൻ പ്രധാന കാരണം. ഗോൾ നേടാൻ അവസരങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്തിയില്ല.
No comments