കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച പുത്തൻ വിളയിൽ രാജൻ(67), ദാറുൽ റഹ്മാൻ മൻസിലിൽ ഫാമിന (40), എന്നിവർക്കും
മലപ്പുറം ജില്ലയിൽ വെള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാൻ(70) വയനാട് തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന സഫിയ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി. 223 മരണങ്ങളാണ് സംസ്ഥാനം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരിൽ 174 പേർ ഐസിയുവിലും, 33 പേർ വെൻറിലേറ്ററിലുമാണെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ടത് പ്രകാരമുള്ള കണക്കുകൾ.
No comments