Breaking News

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങൾ കൂടി; മരിച്ചത് എറണാകുളം, വയനാട് സ്വദേശികള്‍.



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങൾ കൂടി. എറണാകുളം, വയനാട് സ്വദേശികളാണ് ഇന്ന് മരിച്ചത്. കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി ദേവസി മരിച്ചു. 75 വയസ്സായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിലേക്ക്​മാറ്റുകയായിരുന്നു. ഐ.സി യുവിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു.

വയനാട്​ കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തുവും കോവിഡ്​ബാധിച്ച്​ മരിച്ചു. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കിഡ്നി ലിവർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോയപ്പോഴാണ് കൊറോണ വൈറസ് ബാധിച്ചത്.

No comments