കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ആരോഗ്യവകുപ്പ് ഉത്തരം പറയണം: രമേശ് ചെന്നിത്തല.
തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലകേസിലെ പ്രതിയായ ആളെ ആരാണ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് എന്നും ചെന്നിത്തല ചോദിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ആംബുലൻസിൽ ഡ്രൈവർ അല്ലാതെ ആരോഗ്യവകുപ്പിന്റെ ആരും ഉണ്ടായിട്ടില്ല. അത് വീഴ്ചയാണ്. ആരോഗ്യവകുപ്പ് മന്ത്രിയും സർക്കാരും ഇതിന് മറുപടി പറഞ്ഞേ മതിയാവൂ. ഇതിനെ ലാഘവത്തോടെ കാണാൻ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവമുണ്ടായത് അപമാനകരമായ കാര്യമാണ്. ഉന്നതതലത്തിൽ അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
ബെംഗളൂരുവിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കേരളത്തിലും അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണം വേണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് അബദ്ധമാണ്. കേരളം പൂർണമായും മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണ്. മയക്കുമരുന്ന് മാഫിയ അരങ്ങുതകർക്കുമ്പോൾ അത് അന്വേഷിക്കേണ്ടെന്നു പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാഫിയകളെ സഹായിക്കാനുള്ളതാണ്. ഇനിയെങ്കിലും സർക്കാർ കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം തടയാനുള്ള ശക്തമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു. ഉന്നതരാഷ്ട്രീയ ബന്ധമുള്ള ഇത്തരം കേന്ദ്രങ്ങൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുമ്പോൾ അവരെ സഹായിക്കുന്ന നിലപാട് പോലീസും നാർകോട്ടിക്സ് സെല്ലും സർക്കാരും സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.
ചവറ കുട്ടനാട് തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം സെപ്തംബർ 8നു നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 8നു യുഡിഎഫ് യോഗം ചേരുന്നുണ്ട്. സ്ഥാനാർഥികളെ സംബന്ധിച്ച അന്തിമതീരുമാനം യോഗത്തിലുണ്ടാവും. ജോസ് കെ മാണിയെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നും അത് മുന്നേയുള്ള നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

No comments