ഡ്രൈവിങ് പഠനവും, ടെസ്റ്റുമില്ല; ഡ്രൈവിങ്ങ് ലൈസന്‍സിന് കാത്ത് ആറുലക്ഷത്തോളം പേര്‍.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ നിലച്ചതോടെ ലൈസൻസിന് കാത്തിരിക്കുന്നത് ആറുലക്ഷത്തോളം പേർ. കോവിഡ് നിയന്ത്രണം കാരണം അഞ്ചരമാസമായി ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. മാർച്ചിനു മുൻപെടുത്ത ലേണേഴ്സ് ലൈസൻസുകളുടെ കാലാവധി സെപ്റ്റംബർ 30 വരെ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ഇതുകഴിഞ്ഞാൽ 150 രൂപ ഫീസടച്ച് ലേണേഴ്സ് പുതുക്കേണ്ടിവരും.
ജൂലായ് 29ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ അൺ ലോക്ക്മൂന്ന് ഉത്തരവിൽ പരിശീലനകേന്ദ്രങ്ങളെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ മറ്റു ചില സംസ്ഥാനങ്ങളിൽ ഡ്രൈവിങ് പഠനവും ടെസ്റ്റും പുനരാരംഭിച്ചു. എന്നാൽ കേരളത്തിൽ അനുമതി നൽകിയിട്ടില്ല.

No comments