ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മക്കള്‍ ബി.ജെ.പിയിലേക്ക്, മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായേക്കും
പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി രവി നായിക്കിന്റെ രണ്ട് മക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു. നിലവില്‍ പോണ്ട എം.എല്‍.എയായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ആണ് ബി.ജെ.പിയില്‍ ചേരുന്നത്.
റിതേഷ് നിലവില്‍ പോണ്ട മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ ആരോഗ്യമന്ത്രിയായ വിശ്വജിത്ത് റാണെയ്‌ക്കെതിരെ റോയ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
നിലവില്‍ പോണ്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായ വെങ്കടേഷ് നായിക്കിനെ മാറ്റി റിതേഷിനെ തല്‍സ്ഥാനത്ത് നിയമിക്കാനാണ് ബി.ജെ.പി തീരുമാനം. റിതേഷിനൊപ്പമുള്ള കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേരും.

No comments