Breaking News

ക്യാറൻറ്റൈനിൽ കഴിയുന്നവർക്കും സന്നദ്ധപ്രവർത്തകർക്കും സ്നേഹവിരുന്നൊരുക്കി ലീഗ് നേതാവ്



മൊഗ്രാൽ പുത്തൂർ : മകളുടെ കല്യാണ ദിനത്തിൽ ക്വാറൻറ്റൈനിൽ കഴിയുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കും സ്നേഹ വിരുന്നൊരുക്കി മുസ്ലിം ലീഗ് നേതാവ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായ മുഹമ്മദ് കുന്നിലിൻ്റെ മകളായ ആയിഷത്ത് നസീറയും ബേഡഡുക്കയിലെ ബി കെ അബ്ദുല്ലക്കുഞ്ഞിയുടെ മകൻ കബീറും തമ്മിലുള്ള വിവാഹമായിരുന്നു, ഇതിൻ്റെ സന്തോഷമാണ് ക്യാറൻറ്റൈനിൽ കഴിയുന്നവർക്കും, പാവങ്ങൾക്കും, സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണവും ആരോഗ്യ കിറ്റും നൽകി മുഹമ്മദ് കുന്നിൽ ആഘോഷിച്ചത്, രോഗികൾക്ക് സൗജന്യമായി മരുന്നും നൽകി, ഹമീദ് മാഷ്, പച്ചപ്പട പ്രവർത്തകരായ ജലാൽ വലിയ വളപ്പ് ,ആരിഫ് എടച്ചേരി നേതൃത്വം നൽകി,

No comments