Breaking News

മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് -19 മുൻകരുതൽ പ്രതിജ്ഞയെടുത്തു ഡോ.ദിവ്യ ചന്ദ്രന്റെ അധ്യക്ഷതയിൽ ഡോ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



ബോവിക്കാനം :  കോവിഡ്19 വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആയി സർക്കാർ നിർദ്ദേശപ്രകാരം ഇന്ന് മുഴുവൻ സർക്കാർ ഓഫീസുകളിലും ജീവനക്കാരുടെ പ്രതിജ്ഞ എടുക്കുന്ന പരിപാടി നടക്കുകയാണ്. 

സ്വയംപ്രതിരോധിക്കുന്നതോടൊപ്പം സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കും എന്നും പറഞ്ഞുള്ള ദൃഢപ്രതിജ്ഞ മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡോ.ദിവ്യ ചന്ദ്രന്റെ അധ്യക്ഷതയിൽ ഡോ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ, ഹെഡ് ക്ലാർക്ക് പി. ബാലസുബ്രഹ്മണ്യ, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.


No comments