Breaking News

കുന്നിൽ പച്ചപ്പട: പെരുന്നാൾ ദിന ഫോട്ടോ ഷൂട്ട്‌ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു



മൊഗ്രാൽ പുത്തൂർ : കുന്നിൽ പച്ചപ്പട, പെരുന്നാൾ ദിനത്തിൽ നടത്തിയ ഫോട്ടോ ഷൂട്ട്‌ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കിഡ്സ്‌, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു  മത്സരങ്ങൾ.
യഥാക്രമം ഫാത്തിമ ആബിദ്, അഫാം അബ്ദുൽ റഹ്മാൻ, മശ്മൂദ് കുന്നിൽ എന്നിവരായിരുന്നു വിജയികൾ.
ബോംബെ ഗാർമെൻറ്സും എഫ് ഗ്രൂപ്പും സ്പോൺസർ ചെയ്ത സമ്മാനങ്ങൾ മാഹിൻ കുന്നിൽ, റിസ്‌വാൻ കുന്നിൽ, ഹുസൈൻ കൊക്കടം എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ ജലാൽ വലിയവളപ്പിൽ, അംസൂ മേനത്ത്, ഇർഫാൻ കുന്നിൽ, ആബിദ് നുനു, ആരിഫ്  എടച്ചേരി, എ ആർ ആബിദ്, ഷറഫ് കുന്നിൽ, ഷാഫി കെ എസ്, ഫർഹാൻ ,കെ ബി ഷെരീഫ് സംബന്ധിച്ചു.

No comments