Breaking News

മരുമകള്‍ തിരിച്ചെത്താന്‍ നാവു മുറിച്ച് പ്രാര്‍ത്ഥന; ജാര്‍ഖണ്ഡ് സ്വദേശിനി ആശുപത്രിയിൽ


റാഞ്ചി: ദൈവത്തെ പ്രീതിപ്പെടുത്താനായി നാവു മുറിച്ച് പ്രാര്‍ത്ഥിച്ച ജാര്‍ഖണ്ഡ് സ്വദേശിനി ആശുപത്രിയില്‍. സെരയ്‌ക്കേല-ഖര്‍സവാന്‍ സ്വദേശി ലക്ഷ്മി നിരാലയെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഇവരുടെ ആരോഗ്യനില തൃപ്തികരമാണന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം എന്‍..ഐ.ടി ക്യാമ്പസിലാണ് സംഭവം നടന്നത്. വീട്ടു ജോലിക്കാരിയായ ലക്ഷ്മി നിരാലയുടെ മരുമകളെയെയും കുട്ടിയെയും ആഗസ്റ്റ് 14 മുതല്‍ കാണാനില്ല. ഇവര്‍ എത്രയും വേഗം തിരിച്ചു വരാന്‍ വേണ്ടിയാണ് ലക്ഷ്മി ഇങ്ങനെ ചെയ്തതെന്ന് ഇവരുടെ ഭര്‍ത്താവ് നന്ദുലാല്‍ നിരാല ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ദൈവത്തിന് തന്റെ നാവ് സമര്‍പ്പിച്ചാല്‍ മരുമകള്‍ തിരിച്ചെത്തുമെന്ന് ആരോ പറഞ്ഞു കൊടുത്തതിനാലാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്ന് നന്ദുലാല്‍ പറഞ്ഞു.

മരുമകളും കുട്ടിയും സുരക്ഷിതമായി വീട്ടിലെത്തണമെന്ന്് പ്രാര്‍ഥിച്ചുകൊണ്ടാണ് ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് തന്റെ നാവ് മുറിക്കാന്‍ തുടങ്ങിയത്. പരിക്കേറ്റ സ്ത്രീ ആദ്യം ആശുപത്രിയില്‍ പോവാന്‍ തയ്യാറായില്ല. പിന്നീട് ബന്ധുക്കളും നാട്ടുകാരും നിര്‍ബന്ധിച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മരുമകളെ കാണാതാതായിനു പിന്നാലെ ശനിയാഴ്ച ഇവരുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താനായില്ല

No comments