Breaking News

സംഗതി ഞാൻ പോർച്ചുഗൽ താരമാണ്, പക്ഷെ എന്റെ ഇഷ്ട താരം മെസിയാണ്; സ്വപ്ന ടീമിൽ റൊണാൾഡോ ഇല്ല; വെളിപ്പെടുത്തി ജാവോ ഫെലിക്സ്

 സംഗതി ഞാൻ പോർച്ചുഗൽ താരമാണ്, പക്ഷെ എന്റെ ഇഷ്ട താരം മെസിയാണ്; സ്വപ്ന ടീമിൽ റൊണാൾഡോ ഇല്ല; വെളിപ്പെടുത്തി ജാവോ ഫെലിക്സ്


എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഒരു സീസൺ ലോൺ ഡീലിൽ ജോവോ ഫെലിക്സ് ബാഴ്‌സലോണയ്ക്കായി ഒപ്പുവച്ചത് കഴിഞ്ഞ ദിവസമായിരുന്നു. 23-കാരൻ നൗ ക്യാമ്പിൽ എത്തിയതിന് ശേഷം പഴയ ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നു. മെസി-റൊണാൾഡോ സംവാദത്തിൽ ആരാണ് കേമൻ എന്ന ചോദ്യം താരത്തോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു.

ജോവോ ഫെലിക്സ് പോർച്ചുഗൽ ദേശീയ ടീമിനായി കളിക്കുന്ന ആളാണ് .ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിടെ അദ്ദേഹത്തിന്റെ സഹതാരമാണ്. അതിശയകരമെന്നു പറയട്ടെ, അദ്ദേഹം തിരഞ്ഞെടുത്തത് മെസിയെയാണ്. മെസ്സിക്കും റൊണാൾഡോയ്ക്കും ഇടയിൽ മികച്ച ഫ്രീകിക്ക് എടുക്കുന്നയാൾ ആരാണെന്ന് പോർച്ചുഗീസ് യുവതാരത്തോട് ചോദിച്ചപ്പോഴാണ് മെസിയെ അദ്ദേഹം തിരഞ്ഞെടുത്തത്. മറ്റൊരു വീഡിയോയിൽ, ഫെലിക്‌സ് തന്റെ പ്രിയപ്പെട്ട ടീമിനെ തിരഞ്ഞെടുത്തപ്പോൾ ലിയോണൽ മെസ്സി, ബെർണാഡോ സിൽവ, നെയ്‌മർ, ഒപ്പം തന്നെയും പട്ടികപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവിടെയും അദ്ദേഹം തഴഞ്ഞു.

എന്തായാലും ഫെലിക്സ് പറഞ്ഞ മറുപടി മെസി ആരാധകർ ആഘോഷിക്കുകയാണ്. പോർച്ചുഗൽ താരമായിട്ടും യുവതാരം റൊണാൾഡോയെ തഴഞ്ഞു എന്നതാണ് അവർ പറയുന്ന കാര്യം.

വീഡിയോ കണ്ട ബാഴ്സ ആരാധകർ എല്ലാവരും ആവേശത്തിലാണ് നിൽക്കുന്നത് . ഫെബ്രുവരിയിൽ ഒരു അഭിമുഖത്തിൽ, ബാഴ്‌സലോണ തന്റെ സ്വപ്ന ക്ലബ്ബാണെന്നും കുട്ടിക്കാലം മുതൽ അവിടെ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഫെലിക്‌സ് സമ്മതിച്ചിട്ടുണ്ട്. ജോവോ ഫെലിക്‌സ് ഈ സീസണിൽ ബാഴ്‌സയ്‌ക്കായി കളിക്കും, ഔസ്മാൻ ഡെംബെലെയ്ക്ക് പകരക്കാരനായി ക്ലബ്ബിൽ ചേരും.

No comments