Breaking News

നായന്മാർമൂല ഗവ. ഹോമിയോ ഡിസ്പൻസറിയിൽ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സ തുടങ്ങി


ഹോമിയോപ്പതി വകുപ്പ് കാസർഗോഡ് ജില്ലയിൽ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കിയതിന്റെ ഭാഗമായി നായന്മാർമൂല ഗവ. മോഡൽ ഹോമിയോ ഡിസ്പൻസറിയിൽ എല്ലാ ചൊവ്വ വെള്ളി ദിവസങ്ങളിലും പകൽ 12 മുതൽ 2 മണിവരെ കോവിഡ് വന്നതിനു ശേഷം അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് തുടർ ചികിത്സ ലഭ്യമാകുന്നതാണ്. ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സി. സൈമ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് ഫണ്ട് വഴി ലഭിച്ച ഇമ്മ്യൂൺ ബൂസ്റ്റർ മെഡിസിൻ ചെങ്കള പഞ്ചായത്തിൽ വിതരണം ചെയ്യുവാനായി ജില്ലാ പഞ്ചായത്ത് മെംബർ ശ്രീമതി ജാസ്മിൻ മെഡിക്കൽ ഓഫീസർ ഡോ. എം. എസ്. ഷീബയ്ക്ക് കൈമാറി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഖാദർ ബദ് രിയ അധ്യക്ഷം വഹിച്ചു. മെഡിക്കലോഫീസർ ഡോ. എം. എസ്. ഷീബ ഏവരെയും സ്വാഗതം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സഫിയ ഹാഷിം,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. സലിം ഇടനീർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഹസൈനാർ ബദ് രിയ ഉൾപ്പടെയുള്ള എച്ച്എംസി അംഗങ്ങൾ പങ്കെടുത്ത് സംസാരിച്ചു.

No comments