Breaking News

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എസ്.ടി.യു. അവകാശ ദിനം ആചരിച്ചു


മല്ലം: 'തകരുന്നതൊഴിൽ മേഖല തളരുന്ന തൊഴിലാളി' എന്ന പ്രമേയം മുൻനിർത്തി
എസ്.ടി.യു.സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ ദിനത്തിൽ തൊഴിലുറപ്പ്, തൊഴിലാളി,കുടുംബശ്രീ യൂണിയൻ എസ്.ടി.യു. മല്ലത്ത് പ്രതിഷേധം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
റിഷാന കെ.സി. മൻസൂർ അധ്യക്ഷത വഹിച്ചു. മറിയമ്പി ഖാലിദ് സ്വാഗതം പറഞ്ഞു.കെ.സി. ബീഫാത്തിമ,സുബൈദ ഹസൈനാർ,ഉമൈറ ജലീൽ,സദ്ന താജുദ്ധീൻ നേതൃത്വം നൽകി.

No comments