ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കർമ്മംതോടി: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയാണ്.
കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർമ്മംതോടി പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന യുവജന ധർണ്ണ DYFl ജില്ലാ ജോ: സെക്രട്ടറി സ: പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്യ്തു കെ.പി രജീഷ് അദ്ധ്യക്ഷത വഹിച്ചു, CITU നേതാവ് ടി കുഞ്ഞിരാമൻ, ബ്ലോക്ക് ജോ: സെക്രട്ടറി മനോജ് ഇരിയണ്ണി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കിഷോർ കാടകം, സിദ്ധിഖ് കൊറ്റുബ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ വി നവീൻ സ്വാഗതം പറഞ്ഞു.

No comments