Breaking News

ചന്ദ്രയാൻ 3 കൗൺഡൗണിനെടുവിൽ എൻ വളർമതി യാത്രയായി

 ചന്ദ്രയാൻ 3 കൗൺഡൗണിനെടുവിൽ എൻ വളർമതി യാത്രയായി


ചന്ദ്രയാൻ -3 വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ശബ്ദം നല്കിയ വളർമതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചന്ദ്രനിൽ ചരിത്രപരമായ ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ -3 വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ നടത്തിയത് വളർമതിയായിരുന്നു. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്‌റോ) ശാസ്ത്രജ്ഞയായ വളർമതിയുടെ അപ്രതീക്ഷിത മരണം ഐ എസ് ആർ ഒ വൃത്തങ്ങളിൽ സങ്കടകരമായ വാർത്തയായി. ആദിത്യ എൽ 1 ലോഞ്ചിങ്ങിൽ കൗണ്ട് ഡൗൺ ചെയ്യേണ്ടതും വളർമതി ആയിരുന്നു എങ്കിലും അതിനു മുമ്പ് അസുഖം ഉണ്ടായി. അനാരോഗ്യം കാരണം ആദിത്യ എൽ 1 ലോഞ്ചിൽ എത്താൻ വളർമതിക്ക് കഴിഞ്ഞില്ല.

നിരവധി വിക്ഷേപണങ്ങൾക്ക് വളർമതി ചിട്ടയായ വിധം കൗണ്ട് ഡൗൺ ശബ്ദം നല്കിയിട്ടുണ്ട്. കൗണ്ട് ഡൗൺ ശേഷം റോകറ്റ് കുത്തിച്ച് ഉയരുമ്പോഴും ശബ്ദ രേഖയായി വളർമതി ഓഡിയോ നല്കുമായിരുന്നു. വളർമതിയുടെ ഓഡിയോ ഉൾപ്പെടെ മിക്സ് ചെയ്തായിരുന്നു ഐ എസ് ആർ ഒ ലൈവ് പ്രോഗ്രാമുകൾ ലോകത്തേ കാണിച്ചിരുന്നതും.


ഓഗസ്റ്റ് 23 ന്, ലാൻഡർ വിക്രവും റോവർ പ്രഗ്യാനും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചപ്പോഴും ലൈവ് പ്രോഗ്രാമിൽ വളർമതി സഹായിച്ചിരുന്നു.ഐഎസ്ആർഒ ആദിത്യ-എൽ1 സൂര്യനിലേക്ക് വിക്ഷേപിച്ച ദിവസം വലർമതിക്ക് ഹൃദയാഘാതം ഉണ്ടായിരുന്നു.തുടർന്ന് ചികിൽസ നടത്തിവരികയായിരുന്നു.ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഉണ്ടാകില്ല. ചന്ദ്രയാൻ 3 അവസാന കൗണ്ട് ഡൗൺ വളർമതി നല്കിയത്.

തന്റെ 64മത് വയസിലും ശാസ്ത്രത്തേ കുറിച്ചും സ്പേസിനെ കുറിച്ചും ഉള്ള അത്യഗാധമായ അറിവുകൾ ആയിരുന്നു വളർമതിയേ ഐ എസ് ആർ ഒയിൽ ചേർത്ത് നിർത്താൻ കാരണം. അന്തരിച്ച തമിഴുനാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത കൂട്ടുകാരിയും അവസാന കാലം വരെയും പുരടിച്ച് തലൈവിയുടെ ആരാധകയും കൂടിയായിരുന്നു വളർമതി.ശ്രീഹരിക്കോട്ടയിൽ വിക്ഷേപണങ്ങളുടെ കൗണ്ട്‌ഡൗൺ ചെയ്യുന്നത് വളർമതിയായിരുന്നു. വളർമതി 0 എന്ന് പറയുന്നതും റോക്കറ്റ് ആകാശത്തേക്ക് കുതിക്കും. ഇന്ത്യയുടെ മൂന്നാമത്തെ ആളില്ലാ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന്റെ ഐശ്വര്യം ഇവരുടെ ശബ്ദം ആയിരുന്നു

No comments