സ്വാതന്ത്ര്യ ദിനത്തിൽ ജനസേവനങ്ങളുമായി ഐഎൻഎൽ തുരുത്തി ശാഖ
സ്വാതന്ത്ര്യ ദിനത്തിൽ മധുര പലഹാരങ്ങൾ നൽകുകയും മാസ്ക് വിതരണം ചെയ്തും കൈ ഉറ വിതരണം ചെയ്തും ഇന്ത്യൻ നാഷണൽ ലീഗ് തുരുത്തി ശാഖ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഹനീഫ് തുരുത്തി പതാക ഉയർത്തി. ബിഎസ് സംശുദ്ധീൻ സുഹൈൽ, ഹനീഫ് മദീന സൂപ്പർ മാർക്കറ്റ്, ബഷീർ ഹാരിസ്, ഹസൈനാർ ബദർ സ്റ്റോർ, ജലാൽ നുസൈബ് ബി സിനാൻ ടിഎസ് ഫൗസാൻ അൻസാദ് എന്നിവരും പങ്കെടുത്തു....സ്വാതന്ത്രത്തിന്റെ നില നില്പിനായുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്ന് വിഭാഗീയ,വർഗ്ഗീയ ശക്തികളെ തുരത്തണമെന്നും, ആ പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് എന്നും മുന്നിലുണ്ടാവുമെന്നും ഹനീഫ് തുരുത്തി പ്രഖ്യാപിച്ചു.

No comments