Breaking News

കർണാടകയിൽ പോപുലർ ഫ്രണ്ടിനെയും, എസ് ഡി പി ഐയെയും നിരോധിക്കാനുള്ള നീക്കം ശക്തം ഓഗസ്റ്റ് 20ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും


 ബംഗളൂരു:
കർണാടകയിൽ പോപുലർ ഫ്രണ്ടിനെയും, എസ്ഡിപിഐ യെയും നിരോധിക്കാനുള്ള നീക്കം.

ബംഗളൂരു കലാപത്തെ തുടർന്നാണ് പോപുലർ ഫ്രണ്ടിനെയും രാഷ്ട്രീയ വിഭാഗമായ എസ് ഡി പി ഐയെയും നിരോധിക്കാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 20ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും
ഓഗസ്റ്റ് 11ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് നിരവധി പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. കലാപം ആസൂത്രിതമാണെന്നും സർക്കാർ സംശയിക്കുന്നുണ്ട്.

ഇരു സംഘടനകളെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക നേരത്തെ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിൽ കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

No comments