Breaking News

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷം ആളിക്കത്തുന്നു ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍

 അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷം ആളിക്കത്തുന്നു ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍


ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷം ആളിക്കത്തുന്നു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേരാണ് 24 മണിക്കൂറിനിടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്നും ,സംസ്ഥാനത്തെ സൈനികനടപടി വികടനവാദത്തിനെതിരായിട്ടാണെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കോണ്‍ഗ്രസ് നിവേദനം നല്‍കി. വിവിധ ജനവിഭാഗങ്ങളുമായി ഇന്ന് അക്രമബാധിത മേഖലകളിലെത്തി ചര്‍ച്ച നടത്തുന്ന അമിത് ഷാ സര്‍വകക്ഷിയോഗം വൈകിട്ട് വിളിച്ച് ചേര്‍ക്കും.


സമാധാന ശ്രമങ്ങളും ചര്‍ച്ചകളുമായി അമിത് ഷാ ഇന്നലെ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ഈസ്റ്റ് വഖാന്‍പായ് മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. അതേസമയം അക്രമ മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനെത്തിയ സൈനിക വ്യൂഹത്തിന് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ ആക്രമണം നടത്തിയ 33 തീവ്രവാദികളെ വധിച്ചെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചത്.

ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തി ദ്രൗതി മുര്‍മുവിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെനേതൃത്വത്തിലെത്തിയ സംഘം നിവേദനം കൈമാറിയിരുന്നു. നിവേദനത്തില്‍ 12 നിര്‍ദേശങ്ങശങ്ങളോടൊപ്പം സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്. മണിപ്പൂരില്‍ മെയ്തി- കുകി വിഭാഗക്കാര്‍ തുടരുന്ന സംഘര്‍ഷത്തില്‍ 85 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

No comments