Breaking News

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ്‌ യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്

 കർണാടക മുൻ മുഖ്യമന്ത്രി ബിഎസ്‌ യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്





കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ്‌ യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്. വീട്ടിൽ സഹായം ചോദിച്ചെത്തിയ 17 കാരിയോട് മോശാമായി പെരുമാറിയെന്നാണ് പരാതി. യെദ്യൂരപ്പക്കെതിരെ പോക്‌സോ, 354 (എ) ഐപിസി പ്രകാരം ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് പോക്സോ വകുപ്പ് ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ അറസ്റ്റ് ഭീഷണിയുണ്ട്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയോട് അശ്‌ളീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയിൽ ഉള്ളത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.

No comments