Breaking News

നിങ്ങളാണ് മാഷെ..മാഷ്..എന്താ സ്നേഹം...’; കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും; വൈറൽ വീഡിയോ

 ‘നിങ്ങളാണ് മാഷെ..മാഷ്..എന്താ സ്നേഹം...’; കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ 
എ യു പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും; വൈറൽ വീഡിയോ 




വിദ്യാർഥികൾക്കൊപ്പമുള്ള ഒരു അധ്യാപകൻ സുജിത്തിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാസർഗോഡ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സുജിത്ത് കൊടക്കാടിന്റെ വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ വിഡിയോ പങ്കുവച്ചു.

‘ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്‍പം കാലഹരണപ്പെട്ടതാണ്. കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും’– എന്ന കുറിപ്പോടെയാണ് മന്ത്രി വി. ശിവൻകുട്ടി വിഡിയോ പങ്കുവച്ചത്.


പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോർഡുമല്ല. ന്റെ കുഞ്ഞള്’– എന്ന കുറിപ്പോടെ സമൂഹമാധ്യമ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിൽ സുജിത്ത് തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകനും അദ്ദേഹത്തിന്റെ തോളികയ്യിട്ട് സൗഹൃദം പങ്കുവയ്ക്കുന്ന കുട്ടികളുമാണ് വിഡിയോയിലുള്ളത്.

No comments