Breaking News

നവജാത ശിശുവിനെ 3.6 ലക്ഷം രൂപയ്ക്ക് വിറ്റ് ദമ്പതികൾ, മാതാപിതാക്കളടക്കം ആറ് പേർ ദില്ലിയിൽ അറസ്റ്റിൽ

 

ദില്ലി: നവജാത ശിശുവിനെ പണത്തിനുവേണ്ടി വിൽക്കുകയും പിന്നീട് പൊലീസിനെ കബളിപ്പിക്കുകയും ചെയ്ത ആറ് പേർ ദില്ലിയിൽ അറസ്റ്റിൽ. ആറ് ​ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് രക്ഷിതാക്കൾ വിറ്റത്. കുട്ടിയുടെ മാതാപിതാക്കളടക്കം ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്ക് കൂട്ടുനിന്നതിന് രണ്ട് പേരെയും കുട്ടിയെ പണം കൊടുത്ത് വാങ്ങിയതിന് ദമ്പതികളായ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

 പൊലീസിനെ അറിയിച്ചു. 30 കാരനായ ​ഗോവിന്ദ് കുമാറും അയാളുടെ 22 കാരിയായ ഭാര്യയുമാണ് കുട്ടിയുടെ മാതാപിതാക്കൾ. ജൂൺ 15നാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

സംഭവം ഉത്തർപ്രദേശ് പൊലീസിനെ അറിയിക്കുകയും ദില്ലി - യുപി പൊലീസ് സേന സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. കുഞ്ഞിനെ വാങ്ങിയ 50കാരനായ വിദ്യാനന്ദ്, ഭാര്യ 45കാരിയായ രംപാരി ദേവി എന്നിവരെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് കുഞ്ഞിനെ വിൽപ്പന നടത്തിയതാണെന്ന് വ്യക്തമായത്. 

ഗോവിന്ദിനെയും പൂജയെയും ചോദ്യം ചെയ്തതിൽ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യം വ്യക്തമായി. കുഞ്ഞിനെ വിറ്റതിന് ശേഷം അമ്മയുടെ മനസ്സ് മാറിയിട്ടുണ്ടാകാമെന്നും അതിനാലാകാം ഇങ്ങനെ ഒരു നാടകം കളിച്ചതെന്നും പൊലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹർഷ് വർദ്ധൻ പറഞ്ഞു. 

3.6 ലക്ഷം രൂപയ്ക്കാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്. 25 വർഷമായി കുട്ടികളില്ലാത്ത വിദ്യാനന്ദിനും രാംപുരിക്കുമായി ​ഗോവിന്ദിന്റെ ബന്ധു രാമൻ യാദവാണ് ഇവരെ സമീപിച്ചത്. 

No comments