തിരുവനന്തപുരത്ത് ഓം പ്രകാശും പുത്തൻപാലം രാജേഷടക്കമുള്ള 15ഓളം ഗുണ്ടകൾക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ വിരുന്ന്; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
തലസ്ഥാനത്ത് ഡിസിസി അംഗത്തിന്‍റെ നേതൃത്വത്തില്‍ ഗുണ്ടാകൂട്ടായ്മ നടന്നതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഓം പ്രകാശും പുത്തന്‍പാലം രാജേഷുമടക്കമുള്ള 15 ഗുണ്ടകളാണ് ഒത്തുചേര്‍ന്നത്. ഇവര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്നാണ് സെപ്ഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്.
ഡിസിസി അംഗം ചേന്തി അനിയുടെ നേതൃത്വത്തില്‍ 15 കുപ്രസിദ്ധ ഗുണ്ടകള്‍ ഒത്തുചേര്‍ന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ആഗസ്ത് 31, സെപ്തംബര്‍ 1 തീയതികളിലാണ് കൂട്ടായ്മ നടന്നത്. ഗുണ്ടാകൂട്ടായ്മയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത് ശ്രീകാര്യത്തെ ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെയായിരുന്നു. വെട്ടേറ്റ ശരത് ലാല്‍ ഓടികയറിയത് അനിയുടെ വീട്ടിലേക്കായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമായി. തലസ്ഥാനത്ത് അക്രമം നടത്താന്‍ ഗുണ്ടകള്‍ പദ്ധതിയിടുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കി. എന്നാല്‍ അമ്മയുടെ ആണ്ടിന് ഒത്തുകൂടിയതാണെന്നാണ് ചേന്തി അനിയുടെ വിശദീകരണം.
ഗുണ്ടകള്‍ ജനപ്രതിനിധിയടക്കം മൂന്ന് പേരെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ‌് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. പുതിയ ഗ്രൂപും ഗുണ്ടാസംഘം രൂപീകരിച്ചതായും പോലീസ് കണ്ടെത്തി

No comments